പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍

December 23, 2023

പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നു നില്‍ക്കുന്ന രോഗാവസ്ഥയാണ് പ്രമേഹം. നിരവധിയായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട് പ്രമേഹം മൂലം. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

പ്രമേഹ രോഗികള്‍ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താന്‍ സഹായിക്കുന്നു. ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നതാണ് ആരോഗ്യകരം. അതുപോലെതന്നെ പ്രമേഹ രോഗികള്‍ സ്റ്റാര്‍ച്ച് അധികമുള്ള ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അല്പം ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് പാവയ്ക്ക. അല്പം കയ്പ്പ് ഉള്ളതുകൊണ്ടുതന്നെ പലരും ഭക്ഷണത്തില്‍ നിന്നും പാവയ്ക്കയെ മാറ്റി നിര്‍ത്താറാണ് പതിവ്. എന്നാല്‍ ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട് ഈ പച്ചക്കറിയില്‍. പ്രമേഹ രോഗികള്‍ പാവയ്ക്ക ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്.

Read also: വീണ്ടും പിടിമുറുക്കി കൊവിഡ്; പ്രതിരോധത്തിന് ശീലമാക്കേണ്ട ഭക്ഷണ രീതികൾ

പാവയ്ക്കയെ പോലെതന്നെ പ്രമേഹ രോഗികള്‍ക്ക് ശീലമാക്കുവുന്ന മറ്റൊരു പച്ചക്കറിയാണ് വെണ്ടയ്ക്ക. ധാരാളം ആന്റി ഓക്‌സിഡന്റുകളും ധാതുക്കളും വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

നെല്ലിക്കയും പ്രമേഹ രോഗികള്‍ കഴിക്കുന്നത് നല്ലതാണ്. കാഴ്ചയ്ക്ക് ഇത്തിരി കുഞ്ഞനാണെങ്കിലും നെല്ലിക്കയില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനും നെല്ലിക്ക സഹായിക്കുന്നു.

Story highlights- food that helps to control sugar level