മീഡിയ ബോക്‌സിന്റെ ചില്ല് തകര്‍ത്ത സിക്‌സര്‍; ക്ഷമാപണവുമായി റിങ്കു സിങ്

December 13, 2023

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും റിങ്കു സിങിന്റെ വെടിക്കെട്ട് ബാറ്റിങ് മാത്രമാണ് ആരാധര്‍ക്ക് ഓര്‍ത്തുവയ്ക്കാനുള്ളത്. കുട്ടി ക്രിക്കറ്റില്‍ തന്റെ മികവ് ഒരിക്കല്‍ കൂടെ വിളിച്ചോതുന്നതായിരുന്നു റിങ്കുവിന്റെ ബാറ്റിങ്. ( Rinku Singh’s six breaks media box glass )

നായകന്‍ സുര്യകുമാര്‍ യാദവിനെ കൂട്ടുപിടിച്ച് റിങ്കു നടത്തിയ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 55 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് രക്ഷകനായി എത്തിയത്. 39 പന്തില്‍ നിന്ന് 68 റണ്‍സാണ് റിങ്കു നേടിയത്. ഒമ്പത് ഫോറുകളും രണ്ട് സിക്‌സറുകളും റിങ്കുവിന്റെ ബാറ്റില്‍ നിന്ന് പറന്നപ്പോള്‍ അതിലൊന്ന് സ്റ്റേഡിയത്തിലെ മീഡിയ ബോക്‌സിന്റെ ചില്ല് തകര്‍ത്തു.

19-ാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മര്‍ക്രമിന് എതിരെയായിരുന്നു റിങ്കു സിങ്ങിന്റെ ഇന്നിങ്‌സിലെ രണ്ട് സിക്‌സുകള്‍ പിറന്നത്. ഇതിലൊന്നാണ്് മീഡിയ ബോക്‌സിന്റെ ഗ്ലാസ് തകര്‍ത്ത്ത്. ഇതിന്റെ ദൃശ്യങ്ങലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Read Also : കാല്‍ നൂറ്റാണ്ടിനിടെ ഏറ്റവും കുടുതല്‍ തിരഞ്ഞ ക്രിക്കറ്റര്‍; കോലിയുടെ റെക്കോഡ് ബുക്കിലേക്ക് മറ്റൊരു നേട്ടം കൂടെ..

നിര്‍ണായക ഘട്ടത്തില്‍ ടീമിനായി മികച്ച ഇന്നിങ്‌സ് കണ്ടെത്തിയ റിങ്കു സിങ്ങിനെ തേടി പ്രശംസകളും എത്തി. സമ്മര്‍ദ ഘട്ടങ്ങളിലും നിയന്ത്രണം കൈവിടാതെ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ ഐപിഎല്‍ മത്സരങ്ങള്‍ സഹായിച്ചുവെന്നാണ് റിങ്കു പറയുന്നത്. ഒരുപാട് കാലമായി ഞാന്‍ ക്രിക്കറ്റ് കളിക്കുന്നു. ആറ് വര്‍ഷത്തോളമായി ഐപിഎല്ലിലും സ്ഥിര സാന്നിധ്യമാണ്. അതെനിക്ക് വളരെയധികം ആത്മവിശ്വാസം നല്‍കുന്നതാണെന്നുമാണ് റിങ്കു മത്സര ശേഷം പറഞ്ഞത്.

Story Highlights : Rinku Singh’s six breaks media box glass