നിരന്തരം ഉദര സംബന്ധമായ രോഗങ്ങൾ? എങ്കിൽ കൃത്യമായി ഭക്ഷണം കഴിച്ചോളൂ..

December 14, 2023

പ്രായഭേദമന്യേ പലരേയും ഇക്കാലത്ത് അലട്ടുന്ന ഒരു പ്രശ്‌നമാണ് ഉദര സംബന്ധമായ അസ്വസ്ഥതകള്‍. നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, ഗ്യാസ്ട്രബിള്‍, അസിഡിറ്റി അങ്ങനെ എത്രയെത്ര പ്രശ്‌നങ്ങളാണ് ഉദരത്തെ അലട്ടുന്നത്. ക്രമം തെറ്റിയുള്ള ഭക്ഷണ രീതിയാണ് ഉദര സംബന്ധമായ ഇത്തരം അസ്വസ്ഥതകളുടെ എല്ലാം പ്രധാന കാരണം.

തിരക്കേറിയ ജീവിത സാഹചര്യത്തില്‍ പലരും ഭക്ഷണത്തിന്റെ കാര്യത്തില്‍ കരുതല്‍ നല്‍കാറില്ല എന്നതാണ് വാസ്തവം. ആരോഗ്യകരമായ ഭക്ഷണം ആരോഗ്യകരമായ രീതിയില്‍ തന്നെ കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. അതും കൃത്യമായ സമയത്തു തന്നെ. കണ്ണില്‍ കാണുന്നതെല്ലാം പലസമയങ്ങളിലായി കഴിയ്ക്കുന്നതും ആരോഗ്യത്തിന് ഗുണകരമല്ല.

ഉദരസംബന്ധമായ അസ്വസ്ഥതകളെ കുറയ്ക്കാന്‍ പഴങ്ങളും പച്ചക്കറികളുമെല്ലാം ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് അസിഡിറ്റി പ്രശ്‌നമുള്ളവര്‍. അതുപോലെതന്നെ ബ്രേക്ക് ഫാസ്റ്റ് മുടക്കരുത്. ഒരു ദിവസം മുഴുവന്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കാന്‍ ബ്രേക്ക് ഫാസ്റ്റ് സഹായിക്കുന്നു. അതിനാല്‍ പ്രോട്ടീന്‍ റിച്ചായ ബ്രേക്ക് ഫാസ്റ്റ് ദിവസവും ശീലമാക്കുക.

Read also: ക്രിസ്മസ് കാലത്തെ ഏറ്റവും ജനപ്രിയ ഗാനം; 29 വർഷമായി ആളുകൾ ഏറ്റെടുത്ത ആ ഗാനം ഇതാണ്..

ജങ്ക് ഫുഡുകളുടെ അമിത ഉപയോഗവും ഉദര സംബന്ധമായ അസ്വസ്ഥതകള്‍ക്ക് പലപ്പോഴും കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് രാത്രി സമയങ്ങളില്‍. അത്താഴത്തിന് എപ്പോഴും ദഹനം സുഗമമാക്കുന്ന ലൈറ്റ് ഫുഡുകള്‍ കഴിക്കാന്‍ ശ്രദ്ധിയ്ക്കുക. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിനോടൊപ്പം ധാരാളം വെള്ളം കുടിയിക്കുന്നതും ഉദര സംബന്ധമായ അസ്വസ്ഥകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഉദര സംബന്ധമായ അസ്വസ്ഥതകള്‍ ദീര്‍ഘനാളത്തേയ്ക്ക് പ്രകടമാകുന്നുണ്ടെങ്കില്‍ വൈധ്യസഹായം ഉറപ്പാക്കുന്നതാണ് ആരോഗ്യകരം.

Story highlights: Tips to reduce acidity problems