ഈ ജോലികളിൽ നിർമിത ബുദ്ധിക്ക് കടന്നുകയറാനാകില്ല- ഫോബ്‌സ്‌

January 29, 2024

ഡിജിറ്റല്‍ ലോകത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എഐ. ഈ സാങ്കേതിക വിദ്യയുടെ കടന്നുകയറ്റത്തോടെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ ഭാവി തന്നെ തുലാസിലാണ്. എഐ സാങ്കേതിക വിദ്യ കളംപിടിച്ചതോടെ ലോകത്തിലെ നിരവധി വന്‍കിട കമ്പനികളാണ് ജോലിക്കാരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറച്ചത്. ഇതിന്റെ ഭാഗമായി നിരവധിയാളുകള്‍ക്കാണ് ഗൂഗിള്‍, എക്‌സ്, ആമസോണ്‍ അടക്കമുള്ള ടെക് കമ്പനികളിലെ ജോലി നഷ്ടമായത്. എന്നാല്‍ നിര്‍മിത ബുദ്ധിക്ക് പൂര്‍ണമായും നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയാത്ത എന്നാല്‍ എഐയുടെ സഹായത്തടെ കൂടുതല്‍ മികച്ചതാക്കാന്‍ കഴിയുന്ന ജോലികളുണ്ട്. ഈ ജോലികളെല്ലാം മനുഷ്യന്റെ സര്‍ഗ്ഗത്മകത, മാനവികത, യുക്തിപരമായ ചിന്തകളിലൂടെ തീരുമാനങ്ങള്‍ എടുക്കുക തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടവയാണ്. അത്തരത്തില്‍ നിര്‍മിത ബുദ്ധി പകരംവയ്ക്കാനോ പരിക്കേല്‍പിക്കാനോ കഴിയാത്ത കുറച്ച് തൊഴില്‍ മേഖലകളെ ചൂണ്ടിക്കാണിക്കുകയാണ് പ്രമുഖ ബിസിനസ് മാഗസിനായ ഫോബ്‌സ്. ( ( AI just can’t do this jobs Forbes )

ലീ​ഡ​ർ​ഷി​പ്പ് ജോ​ലി​ക​ൾ: ദാ​ർ​ശ​നി​ക​ത, യുക്തിപരമായി ചി​ന്തി​ച്ച ശേഷം ​തീ​രു​മാ​ന​മെ​ടു​ക്ക​ൽ, പ്ര​ചോ​ദ​നം നൽകുക, മികച്ച ടീ​മി​നെ സൃ​ഷ്ടി​ക്കാ​നു​ള്ള ക​ഴി​വ്, മൂ​ല്യാധിഷ്ടിതമായ ഒരു സം​വി​ധാ​നം വി​ക​സി​പ്പി​ക്ക​ൽ തു​ട​ങ്ങി ഒ​രു ലീ​ഡ​ർ​ക്കു​വേ​ണ്ട ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ൽ നി​ർ​മി​ത ബു​ദ്ധി​ക്ക് പ​രി​മി​തി​യു​ണ്ടെന്നാണ് പ‍ഠനങ്ങൾ സൂചിപ്പിക്കുന്നത്.

ക്രി​യേ​റ്റി​വ് പ്രൊഫഷനലുകൾ: സം​ഗീ​ത​ജ്ഞ​ർ, എ​ഴു​ത്തു​കാ​ർ തു​ട​ങ്ങി മ​നു​ഷ്യ സ​ർ​ഗാ​ത്മ​ക​ത​യുമായി ബന്ധപ്പെട്ടിരിക്കുന്ന ജോ​ലി​ക​ളിൽ പൂ​ർ​ണ​മായിട്ടും ​നി​ർ​വ​ഹി​ക്കാ​ൻ നിർമിത ബുദ്ധിക്ക് കൈകടത്താനാകില്ല.

സ​ർ​ഗാ​ത്മ​ക​മാ​യ പ്ര​ശ്‌​ന പ​രി​ഹാ​ര​ങ്ങ​ൾ: നവീനവും സ​ങ്കീ​ർ​ണ​വു​മാ​യ പ്ര​ശ്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ജോ​ലി​ക​ൾ​ക്ക് വി​മ​ർ​ശ​നാ​ത്മ​ക​ത, വി​ശ​ക​ല​ന ബുദ്ധി, സ​ർ​ഗാ​ത്മ​ക​ത തു​ട​ങ്ങി​യ​വ കഴിവുകൾ ആ​വ​ശ്യ​മാ​ണ്. ഡാറ്റ​ വി​ശ​ക​ല​ന​ത്തി​ന് സാധിക്കുമെങ്കിലും കൃത്യമായ ‍രീതിയിൽ തീരുമാനങ്ങളെടുക്കാൻ നിർമിത ബുദ്ധി വെല്ലുവിളി നേരിടുന്നുണ്ട്.

ആ​രോ​ഗ്യ മേ​ഖ​ല: രോ​ഗ​നി​ർ​ണ​യ​ത്തി​ലും ചി​കി​ത്സ രീതികകളുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകാനുകുമെങ്കിലും ആ​രോ​ഗ്യ​രം​ഗ​ത്തെ മാ​നു​ഷി​ക വ​ശ​ങ്ങ​ളാ​യ വൈ​ദ്യ​ശാ​സ്ത്ര​പ​ര​മാ​യ അ​റി​വ്, മെ​ഡി​ക്ക​ൽ സം​ബ​ന്ധ​മാ​യ അവസാന തീരുമാനങ്ങളെടുക്കുക, സ​ഹാ​നു​ഭൂ​തി തു​ട​ങ്ങി​യ​വ​ക്ക് പ​ക​ര​മാ​വാ​ൻ നിർമിത ബുദ്ധിക്ക് ഒരിക്കലും സാധ്യമാകില്ല.

ഗ​വേ​ഷ​ണ​വും വി​ക​സ​ന​വും: ശാസ്ത്രീയ ഗവേഷണത്തിലും അതിൻ്റെ തുടർന്നുള്ള കണ്ടുപിടുത്തങ്ങളിലും എപ്പോഴും അജ്ഞാതമായ, ജിജ്ഞാസ, അനുമാനങ്ങളും ഊഹങ്ങളും രൂപപ്പെടുത്തൽ, നിരന്തരമായ പരീക്ഷണങ്ങൾ എന്നിവ ഉൾപ്പെടുന്നു, ഇവയെല്ലാം മനുഷ്യൻ്റെ സർഗ്ഗാത്മകതയെയും ഉൾക്കാഴ്ചയെയും ആശ്രയിച്ചാണ്. ഇത്തരം ​ഗവേഷണങ്ങളിൽ സഹായിക്കാനുകും എന്നല്ലാതെ എഐ പകരക്കാരനാകില്ല.

തെ​റാ​പ്പി​സ്റ്റ്, കൗ​ൺ​സ​ല​ർ: വൈ​കാ​രി​ക പി​ന്തു​ണ, തെ​റാപ്പി, കൗ​ൺ​സ​ലി​ങ് എ​ന്നി​വ​യിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മാ​നു​ഷി​ക ബ​ന്ധ​വും സ​ഹാ​നു​ഭൂ​തി​യും. ഇ​വ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള വൈ​കാ​രി​ക ബു​ദ്ധി ‌നിർമിത ബുദ്ധിക്കില്ല.

സോ​ഷ്യ​ൽ വ​ർ​ക്ക്: വൈ​വി​ധ്യ​മാ​ർ​ന്ന​തും പ്ര​വ​ച​നാ​തീ​ത​വു​മാ​യ മ​നു​ഷ്യ സാ​ഹ​ച​ര്യ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യുന്നതിന് ആവശ്യമായ വൈ​കാ​രി​ക ബു​ദ്ധി​യും ധാ​ർ​മി​ക​ത​യു​മാ​ണ് ഒരു നല്ല സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ന്റെ സവിശേഷത. എന്നാൽ ഇ​ങ്ങ​നെ പെ​രു​മാ​റുന്നതിനും എ.​ഐ​ക്ക് സാ​ധ്യ​മ​ല്ലെന്നാണ് പഠനങ്ങൾ പറയുന്നത്.

പ​രി​ചാ​ര​ക ജോ​ലി: രോ​ഗികളായവരെയും പ്രായമായവരെയുമല്ലാം പരിചരിക്കുക എന്നത് നിർമിത ബുദ്ധിക്ക് സാധ്യമല്ലാത്ത ഒരു കാര്യമാണ്. ഇത്തരത്തിലുള്ള സ​ഹാ​നു​ഭൂ​തി​യും ക്ഷ​മ​യോ​ടും​കൂ​ടി പ​രി​ച​ര​ണം ന​ൽ​കാ​ൻ മാ​നു​ഷി​ക ഗു​ണ​ങ്ങ​ൾ ത​ന്നെ വേ​ണം.

Read Also : മൂന്നാം വയസ്സിലെ വിവാഹം; അതിഥിയായി എത്തിയ കാൻസർ- വെല്ലുവിളികളെ അതിജീവിച്ച് പോലീസ് സേനയിലെത്തിയ പെൺകരുത്ത്

അ​ധ്യാ​പ​നം: വ്യക്തിഗത പഠനം, കോച്ചിംഗ്, ഓട്ടോമേറ്റഡ് ഗ്രേഡിങ് എന്നി മേഖലകളിലെ നൂതനമായ ഡാറ്റകളുടെ സഹായത്തോടെ വിദ്യഭ്യാസം എളുപ്പമാക്കാം. എന്നാൽ വിദ്യാഭ്യാസത്തിന്റെ മറ്റു വശങ്ങളായ ബ​ന്ധ​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കാനും വി​ദ്യാ​ർ​ഥി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി മാ​ർ​ഗ​നി​ർ​ദേ​ശങ്ങൾ ന​ൽ​കാ​നും ക​ഴി​യു​ന്ന​വ​ർ​ക്കാ​ണ് അ​ധ്യാ​പ​ന​ത്തി​ൽ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യു​ക. ഇ​തി​ൽ എ.​ഐ​യു​ടെ പ​ങ്ക് വളരെ പ​രി​മി​ത​മാ​ണ്.

നൈ​പു​ണ്യ ജോ​ലി​ക​ൾ: ഇ​ല​ക്‌​ട്രീ​ഷ്യ​ന്മാ​ർ, പ്ലം​ബ​ർ​മാ​ർ, ക​ര​കൗ​ശ​ല വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ ജോ​ലി​ക​ൾ​ക്കും എ.​ഐ വെ​ല്ലു​വി​ളി​യാ​കി​ല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്.

Story highlights : AI just can’t do this jobs Forbes