“സർവ്വ നാശം വിതയ്ക്കുന്ന മഹാപ്രളയം”; വീണ്ടും വില്ലനായി പൃഥ്വിരാജ് ബോളിവുഡിൽ!
ലോകസിനിമയ്ക്ക് മുൻപിൽ മലയാളികൾക്ക് എന്നും അഭിമാനമാണ് പൃഥ്വിരാജ് എന്ന നടൻ. ഒരു നടൻ എന്ന നിലയിൽ മലയാള സിനിമയ്ക്ക് വേണ്ടി അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതല്ല. മലയാളത്തെ പ്രതിനിധീകരിച്ച് അന്തരാഷ്ട്ര വേദികളിൽ പൃഥ്വി നിന്നപ്പോഴെല്ലാം കേരളം ഒന്നടങ്കം കാര്യങ്ങൾ അടിച്ചു. പൃഥ്വിരാജ് ചരിത്രം വീണ്ടും ആവർത്തിക്കുന്നു. ഒരു ബോളിവുഡ് സിനിമയുടെ ടീസറിന്റെ ആരംഭം മലയാളം കേൾക്കുന്നതും ഒരു മലയാളി തന്നെ അത് പറയുന്നതും ഇതാദ്യമായിരിക്കും. (‘Bade Miyan Chote Miyan’ teaser showcases Prithviraj’s Villain Avatar)
അക്ഷയ് കുമാർ-ടൈഗർ ഷ്രോഫ് ചിത്രം ‘ബഡെ മിയാ ഛോട്ടെ മിയാ’-യിൽ വില്ലനായി പൃഥ്വിരാജ് എത്തുന്നു. മലയാളിയായ വില്ലനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസർ ആരംഭിക്കുന്നതും പൃഥ്വിയുടെ ശബ്ദത്തിൽ മലയാളം ഡയലോഗിലൂടെയാണ്. എന്നാൽ പൃഥ്വിയുടെ മുഖം ടീസറിൽ കാണിക്കുന്നില്ല എന്നതും പ്രസക്തം.
Read also: ഖുറേഷി വരവിനൊരുങ്ങുന്നു; പുത്തൻ അപ്ഡേറ്റുമായി പൃഥ്വിരാജ്!
അതിക്രൂരനായ കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. പ്രിത്വിരാജിന്റെ നാലാമത്തെ ബോളിവുഡ് ചിത്രമാണ് ‘ബഡെ മിയാ ഛോട്ടെ മിയാ’. അയ്യാ, ഔറംഗസേബ്, നാം ശബാന, എന്നിവയാണ് പൃഥ്വിരാജിന്റെ മറ്റ് ഹിന്ദി ഭാഷാ ചിത്രങ്ങൾ. അലി അബ്ബാസ് സഫറാണ് ചിത്രത്തിന്റെ സംവിധായകൻ. മാനുഷി ചിലർ, സോനാക്ഷി സിൻഹ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Story highlights: ‘Bade Miyan Chote Miyan’ teaser showcases Prithviraj’s Villain Avatar