അതിഥികളുടെ ആഘോഷം അതിരുകടന്നു; വിവാഹദിനത്തിൽ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ് വധു!
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ദിവസങ്ങളിൽ ഒന്നാണ് വിവാഹ ദിവസം. അവർ എന്നെന്നും നെഞ്ചിലേറ്റുന്ന ഒരുപാട് ഓർമ്മകൾ സൃഷ്ടിക്കുന്ന ഒരു ദിവസം. മിക്കവാറും എല്ലാ പെൺകുട്ടികൾക്കും അത് സന്തോഷത്തിന്റെ ദിനമാണ്. പ്രണയിച്ച് വിവാഹം കഴിക്കുന്നവർ ഇഷ്ടപ്പെട്ട ആൾക്കൊപ്പം ജീവിക്കാനാകുന്ന ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലാകും വിവാഹ ദിവസത്തിൽ. എന്നാൽ, വിവാഹദിനം നൊമ്പരത്തിന്റെയും സങ്കടങ്ങളുടെയും ആശങ്കയുടേതുമായാലോ?
ഒരു നിമിഷം മതി ഏത് സന്തോഷവും ഏറ്റവും വലിയ ദുഃഖവും നഷ്ടവുമൊക്കെയായി മാറാൻ. അങ്ങനെയൊരു ദൗർഭാഗ്യകരമായ കാഴ്ചയ്ക്കാണ് ചൈനയിൽ ഒരു വിവാഹവേദി സാക്ഷ്യം വഹിച്ചത്. ക്ഷണിക്കപ്പെട്ട അതിഥികളുടെ ആഘോഷം അതിരുവിട്ടതോടെ മുഖമാസകാലം പൊള്ളി ചികിത്സയിലായിരിക്കുകയാണ് വധു.
പാർട്ടി സ്ട്രീമറിൽനിന്നും ഗുരുതരമായ പൊള്ളലേറ്റ് ജീവിതകാലം മുഴുവൻ രൂപഭേദം വരുത്തിയേക്കാവുന്ന അവസ്ഥയിലാണ് ചൈനയിലെ ഒരു വധു. ഇത് അതിരുകടക്കുന്ന വിവാഹ ആചാരങ്ങളെക്കുറിച്ച് ഒരു ചർച്ചയ്ക്ക് തിരികൊളുത്തുകയും സഹതാപം ഉണർത്തുകയും ചെയ്തു. തെക്കുകിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ തായ്ഷൗവിൽ നിന്നുള്ള യുവതിയുടെ അവസ്ഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഡിസംബർ 23 ന് തന്റെ വരനോടൊപ്പമുള്ള നിരവധി ആഹ്ലാദകരമായ ഫോട്ടോകൾ പോസ്റ്റ് ചെയ്തു. എന്നാൽ നാല് ദിവസത്തിന് ശേഷം മറ്റ് വിഡിയോകളിലും ഫോട്ടോകളിലും, മുഖം ബാൻഡേജ് ചെയ്ത നിലയിലും പുരികങ്ങളിലും കവിളുകളിലും കറുത്ത പാടുകളോടെയുമുള്ള യുവതിയുടെ ചിത്രങ്ങളാണ് പ്രത്യകഷപ്പെട്ടത്.
വിവാഹ ആഘോഷങ്ങൾക്കിടെ ഗ്യാസ് ചാർജ്ജ് ചെയ്ത സ്ട്രീമറുകൾ കത്തിച്ചതിന്റെ ഫലമാണ് തന്റെ രൂപത്തിലുണ്ടായ സമൂലമായ മാറ്റം എന്ന് വധു വെളിപ്പെടുത്തി.
Read also: ഇന്ന് മകരവിളക്ക്; ദർശനപുണ്യം കാത്ത് ഭക്തസാഗരം
‘ആദ്യം, എന്റെ മുഖത്ത് ചൂട് അനുഭവപ്പെട്ടു, പക്ഷേ അടുത്ത ദിവസം, എന്റെ മുഖം കുമിളകൾ കൊണ്ട് മൂടിയിരുന്നു’- വധു പറയുന്നു. ഇവ സ്പ്രേ ചെയ്യുന്നത് അടുത്ത കാലത്തായി ഒരു ജനപ്രിയ വിവാഹ ആചാരമായി മാറിയിരിക്കുന്നു, കാരണം, സജീവമായ ഒരു ഉത്സവ അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം, അവ ചെലവേറിയതല്ല, വൃത്തിയാക്കാൻ എളുപ്പവുമാണ് എന്നതാണ്. എന്തായാലും ഇത് എല്ലാ അതിരുകളും ലംഘിച്ചു എന്നാണ് ആളുകൾ പറയുന്നത്.
Story highlights- China bride faces permanent scarring after wedding guests spray party streamers