‘ആർക്കും സംശയം ഒന്നുമില്ലല്ലോ അല്ലേ’; യുവമിഥുനങ്ങളുടെ പ്രൊപ്പോസൽ വീഡിയോക്ക് നേരെ ട്രോൾമഴ..!
വ്യത്യസ്തമായ രീതിയില്‍ വിവാഹാഭ്യാര്‍ഥന നടത്തുക എന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. തന്റെ പങ്കാളിയെ സന്തോഷിപ്പിക്കുന്നതിനും ജീവിതത്തിലെ ഏറ്റവും മികച്ച പ്രണയനിമിഷങ്ങളില്‍ ഒന്നായി എന്നും ഓര്ത്തുവയ്ക്കുന്നതിനായ ഏതറ്റം വരെ പോകാനും കാമുകി കാമുകന്മാര് തയ്യാറാണെന്നതാണ് വാസ്തവം. അതിനായി കടല്ക്കരയിലും കുന്നിന് മുകളിലും എന്തിന് കായിക മത്സരങ്ങള്‍ നടക്കുന്ന വേദികള്‍ വരെ ഇതിനായി തെരഞ്ഞെടുക്കാറുണ്ട്. അത്തരത്തിലുള്ള വീഡിയോകള്‍ ദിനംപ്രതി സോഷ്യല്‍ മീഡിയയില്‍ കാണാം.. ( Couple stages proposal scene viral video )
എന്നാല്‍ ഇത്തരത്തിലുള്ള പ്രൊപ്പോസലുകള്‍ എല്ലായ്പ്പോഴും സ്വാഭാവികവും യഥാര്ത്ഥവുമാണോ..? അപ്രതീക്ഷ നിമിഷത്തില്‍ കാമുകന് ‘വില്‍ യൂ മാരി മീ’ എന്ന് ചോദിക്കുന്നതും അതിന്റെ അമ്പരപ്പില്‍ കാമുകിയുടെ കണ്ണുനിറയുന്നതും ആഹ്ലാദത്തില്‍ തുള്ളിച്ചാടുന്നതുമെല്ലാം സ്വാഭാവികമായ കാര്യങ്ങള്‍ തന്നെയാണോ..? ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം എല്ലാ പ്രൊപ്പോസല്‍ സീനുകളിലും ഇത് ആകസ്മികമായി സംഭവിക്കുന്നത് അല്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
വളരെ കൃത്യമായി പ്ലാനിങ്ങോടെ കാമുകന്റെയും കാമുകിയുടെയും അറിവോടെയാണ് ഇത്തരത്തിലൊരു പ്രൊപ്പോസല്‍ സീന്‍ ഒരുക്കിയത് എന്ന ഒറ്റ കാരണം കൊണ്ടാണ് ഈ വീഡിയോ വലിയ രീതിയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തിരക്കേറിയ ഒരു പാര്‍ക്കില്‍ ഒരു യുവാവ് തന്റെ പെണ്‍സുഹൃത്തിനെ പ്രൊപ്പോസ് ചെയ്യാനായി ഒരുങ്ങുകയാണ്. ഈ രംഗങ്ങളെല്ലാം പകര്‍ത്തുന്നതിനായി ഇരുവരും നേരത്തെ ക്യാമറ സെറ്റ് ചെയ്തതും കാണാം. ഇതിന് പിന്നാലെ യുവാവ് യുവതിയെ മുട്ടിലിരുന്ന് പ്രൊപ്പോസ് ചെയ്യുകയും യുവതി അത് സമ്മതിക്കുകയും ഇരുവരും കെട്ടിപ്പിടിക്കുകയും ചെയ്യുന്നതും ഈ വീഡിയോയിലുണ്ട്.
Read Also : ആറ് മാസം, 7163 കിലോമീറ്റർ; ഗിന്നസിൽ ഇടംനേടിയ പ്രൊപ്പോസൽ വിശേഷമറിയാം…!
എന്നാല്‍, ഇരുവരും നേരത്തെ പ്ലാന്‍ ചെയ്ത ശേഷമുള്ളതായതിനാല്‍ യുവതിക്ക് ഇതൊരു അപ്രതീക്ഷിത പ്രൊപ്പോസല്‍ ആയിരിക്കില്ല. ഒരുപക്ഷേ ഇതേ വീഡിയോ അതിമനോഹരമായ നിമിഷങ്ങള്‍ നിറഞ്ഞ അപ്രതീക്ഷിത ഒരു പ്രൊപ്പോസലായിട്ടാകും എന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്രതികരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ലൈക്കും ഷെയറും നേടുന്നതിനായി ജീവിതത്തിലെ മനോഹര നിമിഷങ്ങളെ സ്വാഭാവികത ഇല്ലാതെ അവതരിപ്പിക്കുന്നതിനെ വിമര്‍ശിക്കുകയാണ്. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയകളിലൂടെ കാണുന്നതെല്ലാം സത്യമാണെന്ന വിശ്വസിക്കുന്ന നമ്മെ മാറി ചിന്തിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഉദാഹരണം കൂടിയാണ് ഈ വീഡിയോ..
Story highlights : Couple stages proposal scene viral video