യാത്രാവിശേഷങ്ങൾ പങ്കുവെച്ച് മകൾ; ധോണിയുടെ ദുബായ് യാത്ര കളർഫുൾ!

January 5, 2024

കുടുംബത്തിനൊപ്പമുള്ള ദുബായ് അവധിക്കാല വിശേഷങ്ങൾ പങ്കുവെച്ച് എംഎസ് ധോണിയുടെ മകൾ സിവ. യാത്രയിലെ വിശേഷങ്ങൾ അടങ്ങുന്ന വിഡിയോകളും ചിത്രങ്ങളും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് സിവ പങ്കുവച്ചത്. (Dhoni’s daughter Ziva shares glimpses from Dubai Vacation)

ഭാര്യയ്ക്കും മകൾക്കുമൊപ്പം ചില നല്ല നിമിഷങ്ങൾ ചിലവഴിക്കുന്ന ക്യാപ്റ്റൻ കൂളിനെ പങ്കിട്ട വിഡിയോ ക്ലിപ്പിലും ഫോട്ടോകളിലും കാണാം. ഇപ്പോൾ തന്നെ വിഡിയോയ്ക്ക് നിരവധി വ്യൂസും ലൈക്കുകളും ലഭിച്ചു കഴിഞ്ഞു. അൽപ്പം ദിവസങ്ങൾക്ക് മുൻപ്, ധോണിയുടെ ഭാര്യ സാക്ഷിയും പുതുവത്സരം ആശംസിച്ചു കൊണ്ട് യാത്രയൂടെ വിശേഷങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.

Read also: ഒരു വര്‍ഷം കൊണ്ട് 10000 കിലോമീറ്റര്‍ പിന്നിട്ട് ഇബ്രാഹിമിന്റെയും അരുണിന്റെയും സൈക്ലിങ്..!

സാക്ഷി പോസ്റ്റ് ചെയ്ത വിഡിയോയിൽ കുടുംബത്തിനൊപ്പം ധോണി പാർട്ടിയിൽ പങ്കെടുക്കുന്നതായി കാണാം. ആഘോഷങ്ങളിൽ നിരവധി കലാകാരന്മാരുടെ പ്രകടനങ്ങളുണ്ടായിരുന്നു. സുഹൃത്തുക്കളുമായി അത്താഴം കഴിച്ചും മകൾ സിവയോടൊപ്പം സമയം ചിലവഴിച്ചും ധോണി സമയം ആസ്വദിക്കുന്നുണ്ട്. ബോളിവുഡ് നടി ക്രിതി സനനും നൂപൂർ സനനും അടക്കം ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.

Story highlights: Dhoni’s daughter Ziva shares glimpses from Dubai Vacation