മുകളിലേക്കൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ- അത്ഭുത പ്രതിഭാസത്തിന് പിന്നിലെ രഹസ്യം

February 9, 2024

മനുഷ്യനെ കൊണ്ടുപോലും സൃഷ്ടിക്കാൻ സാധിക്കാത്ത അത്ഭുതങ്ങൾ പ്രകൃതി സ്വയം സൃഷ്ടിക്കാറുണ്ട്. അതിന് ഉദാഹരണമാണ് മുകളിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടം. വെള്ളം സ്വാഭാവികമായി തന്നെയാണ് മുകളിലേക്ക് ഒഴുകുന്നത് എന്നതാണ് രസകരം. സിഡ്‌നിക്ക് സമീപം സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം ഒരിക്കൽ മുകളിലേക്ക് ഒഴുകിയതിനെ തുടർന്ന് ഇങ്ങനെയുള്ള വെള്ളച്ചാട്ടങ്ങൾ ചർച്ചയായതും ശ്രദ്ധനേടിയതും.

മണിക്കൂറിൽ 74 കിലോമീറ്ററോളം വേഗതയിൽ വീശുന്ന കാറ്റായിരുന്നു സിഡ്‌നിയിൽ അത്ഭുത കാഴ്ച ഒരുക്കിയത്. ഡ്രോൺ ഉപയോഗിച്ച് പകർത്തിയ വിഡിയോവളരെയധികം വൈറലായി മാറിയിരുന്നു. ഇതുവരെ ക്യാമറയിൽ പകർത്തിയിട്ടുള്ള റിവേഴ്‌സ് വാട്ടർഫോളുകളിൽ ഏറ്റവും ശക്തിയേറിയതാണ് സിഡ്‌നിയിൽ നിന്നും അന്ന് പകർത്തിയത്.

റോയൽ നാഷണൽ പാർക്കിലെ ബുന്ദേല മേഖലയിലുള്ള ഈ വെള്ളച്ചാട്ടം കടലിലേക്കാണ് 100 മീറ്റർ ഉയരത്തിൽ നിന്നും പതിക്കുന്നത്. എന്നാൽ കടലിൽ നിന്നുള്ള ശക്തമായ കാറ്റാണ് സ്വാഭാവികമായി താഴേക്ക് ഒഴുകാറുള്ള വെള്ളച്ചാട്ടത്തിന്റെ ഗതി മാറ്റിക്കളഞ്ഞത്. സാധാരണ സമയത്ത് കടലിലേക്ക് തന്നെയാണ് വെള്ളം പതിക്കുന്നത്. കടൽ കാറ്റിന്റെ ശക്തി കൂടുന്നതിനനുസരിച്ച് ഒഴുക്ക് പൂർണമായോ ഭാഗികമായോ മുകളിലേക്ക് പോകും.

Read also: മികച്ച പ്രകടനങ്ങളും അമ്പരപ്പിക്കുന്ന കഥാമുഹൂർത്തങ്ങളുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’- റിവ്യൂ

ഇത്തരം വെള്ളച്ചാട്ടങ്ങൾ ഒരു സാധാരണ കാഴ്ചയാണ്. കാരണം ശക്തമായ കാറ്റുള്ള സ്ഥലങ്ങളിൽ സ്വാഭാവികമായി തന്നെ വെള്ളച്ചാട്ടം മുകളിലേക്ക് ഒഴുകാറുണ്ട്. ഇന്ത്യയിൽ മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന നാനോഘട്ട് വെള്ളച്ചാട്ടം ഇത്തരത്തിലുള്ളതാണ്. ശക്തമായ കാറ്റിന് ഭൂഗുരുത്വാകര്‍ഷണത്തെ പോലും സ്വാധീനിക്കാൻ സാധിക്കും എന്നതിനുള്ള ഉദാഹരണമാണ് ഈ വെള്ളച്ചാട്ടങ്ങൾ. തുറസായ സ്ഥലത്ത് ആഴത്തിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങൾക്കാണ് പൊതുവെ ഇങ്ങനെയൊരു പ്രത്യേകതയുള്ളത്.

Story highlights- secret of reverse waterfall