അച്ഛന്റെ ക്യാമറയ്ക്ക് മുന്നിൽ ചുവടുവെച്ച് വേദക്കുട്ടി- വിഡിയോ
മലയാളത്തിന്റെ പ്രിയതാരമായ ജയസൂര്യയെപോലെ തന്നെ കുടുംബവും വളരെയധികം ജനപ്രീതിയുള്ളവരാണ്. ഫാഷൻ ഡിസൈനറായ സരിത ജയസൂര്യ സിനിമയിലെ വസ്ത്രാലങ്കാരത്തിലൂടെയും അല്ലാതെയും സ്വന്തമായി പേരടയാളപ്പെടുത്തിക്കഴിഞ്ഞു. മകൻ അദ്വൈത് അച്ഛന്റെ പാത പിന്തുടർന്ന് അഭിനയത്തിലും സാങ്കേതിക മേഖലയിലുമൊക്കെ ചുവടുവെച്ചു. അഭിനയലോകത്തേക്ക് എത്തിയിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് മകൾ വേദ ജയസൂര്യ.
നൃത്തത്തിലാണ് വേദ തിളങ്ങുന്നത്. മനോഹരമായ ചുവടുകളുമായി ഈ പത്തുവയസുകാരി എപ്പോഴും സജീവമാകാറുണ്ട്. വേദയ്ക്ക് സ്വന്തമായി ഇൻസ്റ്റാഗ്രാം പേജുമുണ്ട്. മാത്രമല്ല, ജയസൂര്യയും സരിതയും മകളുടെ നൃത്തവിഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഷാരൂഖ് ഖാൻ നായകനായ ‘കഭി അൽവിദ നാ കെഹ്ന’ എന്ന സിനിമയിലെ ഗാനത്തിന് ചുവടുവയ്ക്കുകയാണ് ഈ മിടുക്കി. അച്ഛൻ ജയസൂര്യയാണ് മകളുടെ നൃത്തം ക്യാമറയിൽ പകർത്തുന്നത്.
Read also: ഇന്ത്യയിൽ 718 ഹിമപ്പുലികൾ; ചരിത്രത്തിലെ ആദ്യ സര്‍വേ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ..!
നൃത്ത വിഡിയോകളിലൂടെയാണ് വേദ ശ്രദ്ധനേടിയത്. മുൻപ് റാസ്പുടിൻ ഗാനത്തിനും വേദ ചുവടുവെച്ചിരുന്നു. വെസ്റ്റേൺ സ്റ്റൈലിൽ നൃത്തം ചെയ്യുന്ന വേദയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. പിന്നാലെ ഒരു ഹിന്ദി ഗാനത്തിനും വേദ ചുവടുവെച്ചിരുന്നു.
Story highlights- veda jayasurya viral dance video