‘ശേഖരവർമ്മ രാജാവാ’യി നിവിൻ പോളി; അനുരാജ് മനോഹറിന്റെ പുതിയ ചിത്രത്തിന് തുടക്കം..

August 27, 2024

ഏറെ ശ്ര​ദ്ധേയമായ ഇഷ്ക്, ടൊവിനോ നായകനായ നരിവേട്ട എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ശേഖരവർമ്മ രാജാവ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എസ്. രഞ്ജിത്തിന്റേതാണ്. സോഷ്യൽ സറ്റയർ വിഭാ​ഗത്തിലുള്ള ചിത്രമാണ് ശേഖര വർമ്മ രാജാവ്. ( Nivin pauly new film Shekhara Varma raajavu announced )

തിങ്കളാഴ്ച്ച കളമശ്ശേരിയിൽ നടന്ന പൂജയോടെയാണ് സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചത്. രാജകുടുംബാം​ഗമായ ശേഖരവർമ്മയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഈ ചിത്രം വലിയ കാൻവാസിലാണ് അനുരാജ് മനോഹർ ഒരുക്കുന്നത്.


അൻസർ ഷാ ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. എഡിറ്റർ- കിരൺ ദാസ്. ദിലീപ് ആർ നാഥ് ആണ് കലാസംവിധാനം നിർവഹിക്കുന്നത്. വസ്ത്രാലങ്കാരം- മെൽവി ജെ, ചന്ദ്രകാന്ത്, മേക്കപ്പ്- അമൽ സി ചന്ദ്രൻ, ചീഫ് അസോസിയേറ്റ്- രതീഷ് രാജൻ. പ്രൊഡക്ഷൻ കൺട്രോളർ- ശ്യാം ലാൽ, പിആർഒ- സതീഷ് എരിയാളത്ത്, ഡിസൈൻ- യെല്ലോ ടൂത്ത്.

Read Also : ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം ‘പൊൻമാൻ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി!

Story Highlights : Nivin pauly new film Shekhara Varma raajavu announced