‘അഞ്ചാം പാതിര’യ്ക്ക് ശേഷം, അഞ്ചാം തവണ ചാക്കോച്ചനൊപ്പം ഒരുമിച്ച് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്
മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്. ‘അഞ്ചാം പാതിര’ എന്ന വൻ വിജയചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസും വീണ്ടും ഒന്നിക്കുന്നു എന്നതാണ് പുതിയ പ്രഖ്യാപനത്തിന്റെ പ്രത്യേകത. ഇരുവരും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ബോയ് എന്ന വിശേഷണത്തിലൂടെ പ്രേക്ഷകമനസ്സിൽ ഇടം നേടിയ കുഞ്ചാക്കോ ബോബൻ ഓരോ ചിത്രത്തിലും വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് എത്താറുള്ളത്. അത്തരത്തിൽ പുതിയൊരു ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താനൊരുങ്ങുകയാണ് താരം.
Read also – ധനുഷ് – മമ്മൂട്ടി – രാജ്കുമാർ പെരിയസാമി ചിത്രം “ഓം” കേരളാ വിതരണാവകാശം സ്വന്തമാക്കി ബിനു ജോർജ് അലക്സാണ്ടർ ; ചിത്രത്തിൻ്റെ ആഗോള റിലീസ് നവംബർ 20 ന്
നേരത്തെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയ ‘അഞ്ചാം പാതിര’യ്ക്ക് ശേഷം ഇരുവരും വീണ്ടും കൈകോർക്കുമ്പോൾ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്. ജോർജ് ജേക്കബ് ആദ്യമായി സംവിധായകനാകുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്, വിവേക് അച്ചുവും അപർണ ദാസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സിനിമാപ്രേമികൾക്കിടയിൽ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
Read also – ഡിസംബർ 11ന്‘ ജെന്റിൽമാൻ ‘ വീണ്ടും തിയേറ്ററുകളിലേക്ക് ’; റീ റിലീസ് തീയതി പ്രഖ്യാപിച്ച് ‘ ‘ മെഗാ പ്രൊഡ്യൂസർ ‘ കെ.ടി. കുഞ്ഞുമോൻ !
ചിത്രത്തിന്റെ പേരോ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളോ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കുഞ്ചാക്കോ ബോബൻ-ആഷിഖ് ഉസ്മാൻ കൂട്ടുകെട്ടിന്റെ അഞ്ചാമത്തെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുമ്പോൾ മറ്റൊരു ശ്രദ്ധേയ സിനിമാനുഭവം തന്നെയാണ് സിനിമാപ്രേമികൾ പ്രതീക്ഷിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ക്രിസ്തുമസ് റിലീസായ ലാലേട്ടൻ തരുൺ മൂർത്തി അതിമനോഹരത്തിന്റെ റിലീസിന് ശേഷം ഷൂട്ടിംഗ് ആരംഭിക്കും, ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം
StoryHighlights: Kunchacko Boban Joins Hands with Ashiq Usman Productions Again






