ചിരിയുത്സവത്തിന്റെ വിജയകരമായ 100 അധ്യായങ്ങൾ പൂർത്തിയാക്കി ജൈത്രയാത്ര തുടരുന്ന കോമഡി ഉത്സവത്തെക്കുറിച്ച് സംസാരിക്കാൻ രാഷ്ട്രീയ നേതാക്കൾ എത്തിയാലെങ്ങനെയുണ്ടാകും?. മലയാളത്തിന്റെ പ്രിയ വാർത്താ അവതാരകൻ നികേഷ് കുമാർ നയിക്കുന്ന ന്യൂസ് ഹവറിൽ കോമഡി ഉത്സവത്തെപ്പറ്റി വാചാലരാകുന്ന പ്രിയ രാഷ്ട്രീയ നേതാക്കൾ. വി.എസ് അച്യുതാനന്ദൻ, പിണറായി വിജയൻ, ഉമ്മൻ ചാണ്ടി,എ.കെ ആന്റണി ,പിസി ജോർജ് ,കെ ആർ ഗൗരിയമ്മ,അഡ്വ.ജയശങ്കർ തുടങ്ങി വാർത്തകളിലെ സ്ഥിരസാന്നിധ്യമായ വ്യക്തികളുടെ അതേ ശബ്ദത്തിൽ കോമഡി ഉത്സവത്തെ ചിരിയുടെ പൂര പ്പറമ്പാക്കി മാറ്റിയ പ്രകടനം കണ്ടു നോക്കൂ.