അനശ്വര നടൻ കലാഭവൻ മണിയുടെ ഓർമ്മകളുമായി ‘ചാലക്കുടിക്കാരൻ ചങ്ങാതി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കലാ കേരളത്തെ കണ്ണീരിലാഴ്ത്തി കാല യവനികക്കുള്ളിൽ മറഞ്ഞു പോയ അനശ്വര നടൻ കലാഭവൻ മണിയുടെ ജീവിതം വരച്ചു കാട്ടുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയുടെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക്ക് തിരിച്ചെത്തുന്ന പ്രശസ്ത സംവിധായകൻ വിനയൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. മിനിസ്‌ക്രീനിലൂടെ മലയാളികൾക്ക് ഏറെ പരിചിതനായ സെന്തിലാണ് കലാഭവൻ മണിയുടെ വേഷത്തിലെത്തുന്നത്.

“ചാലക്കുടിക്കാരൻ ചങ്ങാതി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രിയ സുഹൃത്തുക്കൾക്കു മുന്നിൽ സമർപ്പിക്കുന്നു..കലാഭവൻമണി മഹാനായ ഒരു കലാകാരനും അതിനോടൊപ്പം സാധാരണക്കാരിൽ സാധാരണക്കാരനായ ,ഒരു മനുഷ്യനുമായിരുന്നു. അതുകൊണ്ടുതന്നെ മണിയുടെ തമാശുകളും ,കണ്ണുനിറയിക്കുന്ന ജീവിത മുഹൂർത്തങ്ങളും ഒക്കെ ചാലക്കുടിക്കാരൻ ചങ്ങാതിയിൽ നിങ്ങൾക്കു പ്രതീക്ഷിക്കാം..”  പോസ്റ്റർ പുറത്തിറക്കിക്കൊണ്ട് വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.