സോയാ ഫാക്ടറുമായി ദുൽഖറും സോനം കപൂറും; ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം.

March 13, 2018

ദുൽഖർ സൽമാൻ നായകനെത്തുന്ന ബോളിവുഡ് ചിത്രം സോയ ഫാക്ടറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ദുൽഖർ സൽമാൻ തന്നെയാണ് തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ ആരാധകർക്കായി പങ്കുവെച്ചത്. അനുജ ചൗഹാന്റെ 2008 ൽ പുറത്തിറങ്ങിയ ദ സോയാ ഫാക്ടർ  നോവലിനെ ആധാരമാക്കിയൊരുക്കുന്ന ചിത്രത്തിൽ   സോനം കപൂറാണ് ദുൽഖറിന്റെ  നായികനായെത്തുന്നത്.

ഏപ്രിൽ 5 നു തീയേറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിനേതാവും തിരക്കഥാകൃത്തുമായ അഭിഷേക് ശർമയാണ്.അനുജ ചൗഹാന്റെ ബെസ്റ്റ് സെല്ലർ നോവലായ ദ സോയ ഫാക്ടർ എന്ന പുസ്തകവും പിടിച്ചു നിൽക്കുന്ന ദുൽഖർ സൽമാനെയും സോനം കപൂറിന്റെയും ചിത്രമാണ് പോസ്റ്ററിലുള്ളത്. തികച്ചും വ്യത്യസ്തമായ ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് സോനം കപൂർ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകരുമായി പങ്കു വെച്ചത്. നിഖിൽ എന്ന കഥാപാത്രമായി ദുൽഖറും  സോയ സോളങ്കി എന്ന നായികാ കഥാപാത്രമായി സോനം കപൂറും സ്‌ക്രീനിലെത്തും.