റിലീസ് തിയ്യതി പ്രഖ്യാപിച്ച് മമ്മൂട്ടി ചിത്രം ‘പരോൾ’..!

March 10, 2018

പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘പരോൾ’ മാർച്ച് 31 നു തീയേറ്ററുകളിലെത്തും.. സഖാവ് അലക്സ് എന്ന  കമ്മ്യൂണിസ്റ്റുകാരനായ കർഷകനായാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. കർഷകനായ ഒരു സാധാരണക്കാരനായ കർഷകന്റെ  ജീവിതത്തില്‍  നടക്കുന്ന അപ്രതീക്ഷിതമായി സംഭവ വികാസങ്ങളെ   ഇതിവൃത്തമാക്കിയൊരുക്കുന്ന   ‘പരോളി’നു വേണ്ടി തിരക്കഥയൊരുക്കിയത് അജിത് പൂജപ്പുരയാണ്.

സിദ്ദിഖ്,ലാലു അലക്‌സ്,  സുധീര്‍ കരമന,സുരാജ് വെഞ്ഞാറമൂട്, അശ്വിന്‍ കുമാര്‍,  ഇര്‍ഷാദ്, കൃഷ്ണകുമാര്‍, കലാശാര ബാബു, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിയയും ഇനിയയുമാണ് നായിക വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ആന്റണി ഡിക്രൂസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ആന്റണി ഡിക്രൂസാണ് ചിത്രം നിർമിക്കുന്നത്..

മമ്മൂട്ടിയുടെ കരിയറിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം വ്യത്യസ്ഥതയാർന്ന ഒരു കഥാപാത്രമായാണ്  ‘പരോളി’ൽ മെഗാസ്റ്റാർ എത്തുകയെന്ന് സംവിധായകൻ ശരത് സന്ദിത്ത് നേരെത്തെ വ്യക്തമാക്കിയിരുന്നു.