കിടിലൻ ടീസറുമായി രജനിയുടെ കാല കരികാലൻ

സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘കാലാ’യുടെ  ടീസർ പുറത്തിറങ്ങി. ആക്ഷൻ രംഗങ്ങളുമായി ആരാധകരുടെ പ്രിയ താരം രജനികാന്ത്  നിറഞ്ഞു നിൽക്കുന്ന ടീസർ മണിക്കൂറുകൾക്കുള്ളിൽ അനേക ലക്ഷം പേരാണ് യൂട്യൂബിലൂടെ കണ്ടത്.
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹുമ ഖുറേഷി, അഞ്ജലി പാട്ടിൽ, സമർത്ഥകാനി, പങ്കജ് ത്രിപതി എന്നിവരും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കബാലിക്ക് ശേഷം രജനികാന്തും പാ രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം ഏപ്രിൽ 27  നു തീയേറ്ററുകളിലെത്തും. കരികാലൻ എന്ന ടാഗ്‌ലൈനുമായെത്തുന്ന ചിത്രം മുംബൈ അധോലോകത്തിന്റെ കഥയാണ് പറയുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സന്തോഷ് നാരായണൻ സംഗീതവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിക്കുന്ന ‘കാലാ’യിൽ സ്റ്റണ്ട് രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ദിലീപ് സുബ്രഹ്മണ്യനാണ്.