നെഗറ്റീവ് ടച്ചുള്ള കഥാപാത്രവുമായി മമ്മൂട്ടി..അങ്കിളിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കാണാം..

മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അങ്കിളി’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.  കൃഷ്ണകുമാർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

17 വയസ്സുകാരിയായ ഒരു പെൺകുട്ടിയുടെയും അവളുടെ അച്ഛന്റെ സുഹൃത്തിൻറെയും കഥപറയുന്ന ചിത്രത്തിൽ മമ്മൂട്ടി തികച്ചും വ്യത്യസ്തമായ വേഷത്തിലാകും സ്‌ക്രീനിലെത്തുകയെന്നാണ് സംവിധായകൻ ഗിരീഷ് ദാമോദരൻ പറയുന്നത്. കേരളത്തിലെ ഒരു ഇടത്തരം കുടുംബം നേരിടേണ്ടി വരുന്ന  അവിചാരിത സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയാണ് ജോയ് മാത്യു തിരക്കഥയൊരുക്കിയിരിക്കുന്നത്. കഥയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുന്നില്ലെന്നും എന്നാൽ കാലിക പ്രസക്തമായ ഒരു വിഷയമാണ് ചിത്രം പ്രതിപാദിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. ചിത്രത്തിൽ നെഗറ്റീവ് ടച്ചുള്ള വില്ലൻ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്.എന്നാൽ  മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം  നായകനാണോ വില്ലനാണോ എന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടതെന്നാണ്  ചിത്രത്തിന്റെ സംവിധായകൻ ഗിരീഷ് ദാമോദരന്റെ പക്ഷം.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.