‘ഈ യുദ്ധത്തിൽ ആർക്കായിരിക്കും ജയം’..? ആരാധകരെ ആവേശത്തിലാഴ്ത്തി ‘നീരാളി’യുടെ ട്രെയ്‌ലർ

May 22, 2018

പ്രശസ്ത ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കിയ മോഹൻലാൽ ചിത്രം ‘നീരാളി’യുടെ ട്രൈലെർ  പുറത്തിറങ്ങി… ഹാസ്യത്തിനും സസ്‌പെൻസിനും ഒരുപോലെ പ്രാധാന്യം നൽകിയാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. 30 വർഷങ്ങൾക്ക്  ശേഷം മോഹൻലാലും നദിയാ  മൊയ്‌തുവും വീണ്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് നീരാളി .

അഡ്വെഞ്ചർ ത്രില്ലർ വിഭാഗത്തിൽ പെടുന്ന നീരാളി ഒരു ട്രാവൽ സ്റ്റോറിയാണ് പറയുന്നത്. ഗ്രാഫിക്സിന് ഏറെ പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിലെ ഒരു മണിക്കൂറിലധികം വരുന്ന രംഗങ്ങളിൽ വിഎഫ്എക്സ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത് ഇന്ത്യയിലെ മുന്‍നിര ഗ്രാഫിക്സ് കമ്പനികളില്‍ ഒന്നായ ആഫ്‌റ്റർ ആണ് നീരാളിയുടെ ഗ്രാഫിക്സ് വർക്കുകൾ ഏറ്റെടുത്തത്. സുരാജ് വെഞ്ഞാറമൂട്, പാര്‍വതി നായര്‍, ദിലീഷ് പോത്തന്‍ ബിനീഷ് കോടിയേരി, സന്ദീപ് നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്…ട്രെയ്‌ലർ കാണാം