ഐ എസ് എൽ പൂരത്തിന് കൊടിയേറി; കൊൽക്കത്തയെ നേരിടാനൊരുങ്ങി മഞ്ഞപ്പട, ആവേശത്തോടെ ആരാധകർ

ഇന്ത്യൻ ഫുട്ബാൾ  പ്രേമികൾ ആവേശത്തിമിർപ്പിലാണ്… ഐ എസ് എൽ ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയുമ്പോൾ കൊൽക്കത്തയിലെ സ്റ്റേഡിയം ആവേശത്തമിർപ്പിലാണ്. മലയാളികളുടെ പ്രിയങ്കരിയായ ഉഷാ ഉതുപ്പാണ് ദേശീയ ഗാനം പാടി ഫുട്ബോൾ മാമാങ്കത്തിന് തുടക്കം കുറിച്ചത്.  കഴിഞ്ഞ വർഷത്തേതുപോലെ തന്നെ ഇത്തവണയും  ഐ എസ് എല്ലിന്റെ  ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയെയാണ് നേരിടുന്നത്.

ഡേവിഡ് ജെയിമ്സിന്റെ പരിശീലത്തിൽ ഇറങ്ങാനൊരുങ്ങുന്ന മഞ്ഞപ്പടയെ നേരിടാൻ സ്റ്റീവ് കോപ്പലിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഒരുങ്ങുന്നത്..ഒരുപിടി യുവതാരങ്ങളുമായി അണിനിരക്കുന്ന മഞ്ഞപ്പട സന്ദേശ് ജിങ്കൻറെ കയ്യിൽ സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയിലാണ് കേരളക്കര. പലയിടങ്ങളിലായി  മികവ് കാട്ടിയവരെ ഒരുമിച്ച് കൂട്ടി കളിക്കളത്തിലേക്ക് ഇറങ്ങുന്ന കൊൽക്കത്തയും വിജയ പ്രതീക്ഷ ഒട്ടും കൈവിടുന്നില്ല. എന്നാൽ രണ്ടുവട്ടം കൈവിട്ടു പോയ കിരീടം ഇത്തവണ തിരിച്ചുപിടിക്കാനുള്ള കഠിന പരിശ്രമത്തിലാണ് മഞ്ഞപ്പട.

കഴിഞ്ഞ സീസണില്‍ ഒട്ടും മികച്ചതല്ലായിരുന്നു ഇരു ടീമുകളുടേയും പ്രകടനം. ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്ത് അവസാനിപ്പിച്ചപ്പോള്‍ എടികെ ഒമ്പതാം സ്ഥാനത്തായിരുന്നു.ലോകമെങ്ങുമുള്ള ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാത്തിരിക്കുകയാണ് ആവേശകരമായ നിമിഷങ്ങൾക്ക് വേണ്ടി…