ഒരല്പം വെറൈറ്റി ഈ ‘ചായയടി’; വീഡിയോ കാണാം

എല്ലാത്തിനും ഒരു കല വേണമെന്ന് പറയുന്നത് വെറുതെയല്ല. ഏത് കാര്യം ചെയ്യുമ്പോഴും ഒരല്പം വിത്യസ്തമായി ചെയ്യുന്നത് നല്ലതുതന്നെ. കലാബോധം കുറച്ച് കൂടിപ്പോയവരെ പെട്ടെന്നങ്ങ് ഏറ്റെടുക്കാറുണ്ട് സോഷ്യല്‍ മീഡിയ. അല്ലെങ്കിലും വെറൈറ്റി പണ്ടുമുതല്‍ക്കെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണല്ലോ. എന്തായാലും സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗം ഒരു വെറൈറ്റി ചായയടിയാണ്.

പൊന്നാനിയിലെ ‘ദി ചപ്പാത്തി ഫാക്ടറി’ എന്ന ഹോട്ടലിലാണ് ഒരല്പം കൗതുകകരമായ ഈ ചായയടി നടക്കുന്നത്. ആദ്യം മൂന്നു ലെയറുകളിലായി ഗ്ലാസില്‍ ചായ എടുക്കും. ഒന്നാമത്തെ ലെയറില്‍ കട്ടന്‍ചായ. രണ്ടാമത്തേതില്‍ പാല്‍. ഏറ്റവും മുകളിലത്തെ ലെയര്‍ പതയും. തുടര്‍ന്ന് ചായയടിക്കാരന്‍ ഒരു മാന്ത്രിക വിദ്യയെന്നോണം രണ്ട് വിരല്‍ കൊണ്ട് ചായഗ്ലാസെടുത്ത് മറിച്ച് തിരിച്ചുവെക്കും. നല്ല കിടുക്കാച്ചി ചായ റെഡി.

എന്തായാലും പൊന്നാനിയിലെ ഈ ചായയടി സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു. 40 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതിനോടകം കണ്ടത് ലക്ഷക്കണക്കിനാളുകളാണ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഈ ചായയടി തരംഗമായി. നിരവധി പേരാണ് കൗതുകകരമായ ഈ ചായയടി ഷെയര്‍ ചെയ്യുന്നത്.