സ്മാര്‍ട് സ്പീക്കറിലൂടെ കേള്‍ക്കാം ഇനി ആകാശവാണിയും

October 1, 2018

ആകാശവാണി ആസ്വദിക്കാന്‍ പുതിയൊരു മാര്‍ഗ്ഗംകൂടി എത്തിയിരിക്കുന്നു. ആമസോണിന്റെ അലെക്‌സ സ്മാര്‍ട് സ്പീക്കറിലൂടെയും ഇനി ഓള്‍ ഇന്ത്യ റേഡിയോ കേള്‍ക്കാം. പുതിയ സംവിധാനം വഴി ലോകത്തെവിടെയിരുന്നും ആകാശവാണി കേള്‍ക്കാം.

വിവിധ് ഭാരതിയും 14-ഓളം ഭാഷകളിലുള്ള റേഡിയോ സേവനങ്ങളും സ്മാര്‍ട് സ്പീക്കറുകള്‍ വഴി ആസ്വദിക്കാന്‍ സാധിക്കും. വരുംകാലങ്ങളില്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ വരുന്ന പഴയ പരിപാടികളും സ്മാര്‍ട് സ്പീക്കറില്‍ ലഭ്യമാകുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം.

സ്മാര്‍ട്‌സ്പീക്കറുകള്‍ വഴി ലോകത്തെവിടെയുള്ള ഇന്ത്യക്കാര്‍ക്കും ആകാശവാണിയുടെ സവനം ലഭ്യമാക്കാം. പഴയതും പുതിയതുമായ ആശയവിനിമയ സംവിധാനങ്ങളുടെ സംയോജനാണ് പുതിയ സൗകര്യമെന്നും ആകാശവാണി അധികൃതര്‍ വ്യക്തമാക്കി. പാട്ടുകള്‍ കേള്‍ക്കുന്നതിനും വാര്‍ത്തകള്‍ അറിയുന്നതിനും സ്മാര്‍ട് ഉപകരണങ്ങള്‍ നിയന്ത്രിക്കുന്നതിനുമെല്ലാം ആമസോണ്‍ അലെക്‌സ ഉപയോഗപ്പെടുത്താം.