ഐഎസ്എല്‍ അഞ്ചാം സീസണിലെ ആദ്യ പോയിന്റ് സ്വന്തമാക്കി ചെന്നൈ

October 24, 2018

ഇന്ത്യന്‍ സൂപ്പര്‍ലീഗ് അഞ്ചാം സീസണിലെ ആദ്യ പോയിന്റ് സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ എഫ്‌സി. ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ സമനില നിലനിര്‍ത്തിയാണ് ചെന്നൈ ആദ്യ പോയിന്റ് നേടിയത്. ഡല്‍ഹി ഡൈനാമോസിനെ ഗോള്‍ രഹിത സമനിലയിലാണ് ചെന്നൈ തളച്ചത്.

ഐഎസ്എല്‍ അഞ്ചാം സീസണിലെ ആദ്യ മൂന്നു കളികളിലും ചെന്നൈ പരാജയം സമ്മതിച്ചിരുന്നു. എന്നാല്‍ ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് തന്നെയാണ് ചെന്നൈ നടത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ വാശിയേറിയ പോരാട്ടമാണ് ഇരുടീമുകളും പുറത്തെടുത്തത്. രണ്ടാം പകുതിയില്‍ ശക്തമായ പ്രതിരോധം ഇരു ടീമുകളും കാഴ്ചവെച്ചു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണില്‍ ആദ്യ ഹോം  മാച്ചിന് ഗോവ ഇന്നിറങ്ങും. ഫറ്റോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഇന്നത്തെ പോരാട്ടം. മുംബൈയോടാണ് ഗോവയുടെ ഇന്നത്തെ അങ്കം. രണ്ട് മത്സരങ്ങളില്‍ നിന്നായി നാല് പോയിന്റുകളാണ് ഗോവ നേടിയിരിക്കുന്നത്.