സ്വന്തം തട്ടകത്തിലെ അരങ്ങേറ്റം ആവേശമാക്കി എഫ്‌സി ഗോവ

October 25, 2018

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണില്‍ സ്വന്തം തട്ടകത്തിലെ അരങ്ങേറ്റ മത്സരം ആവേശമാക്കിയിരിക്കുകയാണ് എഫ്‌സി ഗോവ. മുംബൈ സിറ്റി എഫ്‌സിയെ അഞ്ച് ഗോളുകള്‍ക്കാണ് ഗോവ തോല്‍പിച്ചത്. ഇതോടെ ഐഎസ്എല്‍ പോയിന്റ് പട്ടികയിലും ഗോവ ഒന്നാം സ്ഥാനത്തെത്തി.

മത്സരത്തിന്റെ ആറാം മിനിറ്റില്‍ ഫെറാന്‍ കൊറോമിനാസിന്റെ പെനാലിറ്റി കിക്കിലൂടെ ഗോവ ആദ്യ ഗോള്‍ നേടി. ഇതിനു പുറമെ മിഗ്വല്‍ പലാന്‍ക( രണ്ട് ഗോളുകള്‍), ജാക്കിചന്ദ് സിങ്, എഡുബേഡിയ എന്നിവരും ഗോവയ്ക്കായി വല കുലുക്കി.

എന്നാല്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളുകള്‍ ഒന്നും സ്വന്തമാക്കാന്‍ മുംബൈയ്ക്ക് കഴിഞ്ഞില്ല. പോരാളികള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയായിരുന്നു ഗോവ. ആദ്യ മൂന്നു മത്സരങ്ങളില്‍ നിന്നുമായി ഗോവ പത്ത് ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. സ്‌കോര്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് മുംബൈ.