വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ്; ഇന്ത്യന്‍ ടീമംഗങ്ങളെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇന്‍ഡീസിനെതരെയുള്ള ഇന്ത്യയുടെ രണ്ടാം ടെസ്റ്റിന് നാളെ തുടക്കമാകും. ഹൈദരബാദില്‍വെച്ചാണ് മത്സരം. ആദ്യ മത്സരത്തില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവെച്ച താരങ്ങളെത്തന്നെ അണിനിരത്തിയാണ് രണ്ടാം ടെസ്റ്റിലും ഇന്ത്യ പോരാട്ടത്തിനിറങ്ങുക. മൂന്ന് പേസര്‍മാരും മൂന്ന് സ്പിന്നര്‍മാരും ആറ് ബാറ്റ്‌സ്മാന്‍മാരും അടങ്ങിയതാണ് ഇന്ത്യന്‍ ടീം.

വിരാട് കോഹ്‌ലി, രാഹുല്‍, പൃഥ്വി ഷാ, ചേതശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, ജഡേജ, കുല്‍ദീപ് യാദവ്, മൊഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഷര്‍ദുല്‍ ഠാക്കൂര്‍ എന്നിവരാണ് നാളെ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പോരാട്ടത്തിനിറങ്ങുക.

ആദ്യടെസ്റ്റില്‍ ഠാക്കൂര്‍ കളിക്കാന്‍ ഇറങ്ങിയിരുന്നില്ല. ടീമിലെ പന്ത്രണ്ടാമനായിരുന്നു ഠാക്കൂര്‍. ഇത്തവണയും മൂന്ന് സ്പിന്നര്‍മാരെ ഇറക്കാന്‍ തീരുമാനിച്ചാലും ഠാക്കൂര്‍ പുറത്തിരിക്കേണ്ടിവരും. അതേസമയം രണ്ടാം ടെസ്റ്റിലും മായങ്ക് അഗര്‍വാള്‍ ഇടംനേടിയിട്ടില്ല.