അത്ഭുതപ്രകടനവുമായി ഉത്സവവേദിയിലെത്തിയ അഖില്‍; വീഡിയോ കാണാം

അഖില്‍ ബാബു എന്ന കലാകാരന് ഏറെ ഇഷ്ടം നാടന്‍പാട്ടുകളാണ്. മലയാളികളുടെ പ്രിയതാരം കലാഭവന്‍ മണിയുടെ നാടന്‍പാട്ടുകളും മറ്റ് തനതായ നാടന്‍പാട്ടുകളും വേദിയില്‍ അവതരിപ്പിച്ച് കൈയടി നേടാറുണ്ട് ഈ കലാകാരന്‍.നാടന്‍പാട്ടിനുപുറമെ മിമിക്രിയിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട് അഖില്‍.

കോമഡി ഉത്സവവേദിയിലെത്തിയ അഖില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. തലകീഴായ്ക്കിടന്നാണ് അഖില്‍ വേദിയില്‍ നാടന്‍പാട്ടിന്റെ വിരുന്നൊരുക്കിയത്. നിരന്തരമായ പരിശീലനത്തിലൂടെയാണ് അഖില്‍ തലകീഴായ്ക്കിടന്ന് പാട്ടുകള്‍ പാടാന്‍ തുടങ്ങിയത്. (കൃത്യമായ പരിശീലനം ഇല്ലാതെ ഇത്തരം പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും)

അത്ഭുതകരമായ അഖിലിന്റെ പ്രകടനത്തിന് പ്രേക്ഷകര്‍ ഒന്നടങ്കം കൈയടിച്ചു.