ക്രീയേറ്റീവ് ആയി കേരളപ്പിറവി ദിനാശംസകള്‍ നേരൂ തകര്‍പ്പന്‍ സമ്മാനങ്ങള്‍ നേടൂ

November 1, 2018

ഇന്ന് കേരളത്തിന് അറുപത്തി രണ്ടാം ജന്മദിനം. ഈ സന്തോഷത്തില്‍ നിങ്ങള്‍ക്കും പങ്കുകാരാകാം. ഒപ്പം സര്‍പ്രൈസ് സമ്മാനങ്ങളും സ്വന്തമാക്കാം. ഫ്ളവേഴ്‌സ് ടിവിയും ഫെയ്‌സ്ബുക്കും സംയുക്തമായി ഇതിനായി ഒരു അവസരമൊരുക്കുന്നു.

ഫ്ളവേഴ്‌സ് ടിവിയും ഫെയ്‌സ്ബുക്കും ചേര്‍ന്ന് ഒരു തകര്‍പ്പന്‍ ക്യാമറ എഫക്ട് ഇതിനായി തയാറാക്കിയിട്ടുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത്, ഫ്ളവേഴ്‌സിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പിന്‍ ചെയ്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് അപ്ലെ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ക്രീയേറ്റീവ് ആയി ഈ ക്യാമറ എഫക്ട് ഉപയോഗപ്പെടുത്തൂ.

നിങ്ങളുടെ Creativities #KeralapiraviWithFlowers എന്ന ഹാഷ്ടാഗോട് കൂടി നിങ്ങളുടെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്യൂക. ഏറ്റവും മികച്ച പോസ്റ്റുകള്‍ക്ക് സര്‍പ്രൈസ് സമ്മാനങ്ങളും ലഭിക്കുന്നതാണ്.