ലുങ്കി ഉടുത്ത് അമലാ പോൾ; ചിത്രം ഏറ്റെടുത്ത് ആരാധകർ

December 4, 2018

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് അമലാ പോൾ. മലയാളത്തിലും തമിഴിലുമായി തിരക്കുള്ള നടിയായി നിൽക്കുന്ന അമലയുടെ പുതിയ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ലുങ്കി ഉടുത്ത് പുഴക്കടവിൽ നിൽക്കുന്ന താരത്തിന്റെ ചിത്രം അമല തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നതും.

ചിത്രത്തിന് അടികുറുപ്പായി ‘ലുങ്കിയുടെ നാട്ടിലേക്ക് സ്വാഗതം. ഇവിടെ എല്ലാവരും  കഴിക്കുന്നത് അപ്പവും  മീൻ കറിയും കള്ളുമൊക്കെയാണെന്നും അമല കുറിച്ചിട്ടുണ്ട്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


അതേസമയം രാക്ഷസനാണ് അമലയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്.