ലോകകപ്പിന് വേദി ആകാനൊരുങ്ങി ഇന്ത്യ…

ഇന്ത്യ വീണ്ടും ഒരു ലോകകപ്പ് ഫുട്ബോളിന് വേദിയാകാനൊരുങ്ങുന്നു.. 2020 ലെ അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുക. ലോകകപ്പിന് നേതൃത്വം വഹിക്കാന്‍ ഇന്ത്യക്ക് നേരത്തെ ഫിഫയുടെ ക്ഷണം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം മിയാമിയില്‍ ചേര്‍ന്ന ഫിഫ കൗണ്‍സില്‍ യോഗത്തിലാണ് ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ തീരുമാനമായത്. ഇതോടെ ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പാകും ഇത്.

ഇതോടെ 2020ലെ അണ്ടർ 17 വനിതാ ഫുട്‌ബോൾ ലോകകപ്പ് ഇന്ത്യയിൽ നടത്താൻ ഫിഫ തീരുമാനിക്കുകയായിരുന്നു. അണ്ടര്‍ 17 വനിതാ ലോകകപ്പിന്‍റെ ഏഴാം എഡിഷനാണ് ഇന്ത്യ വേദിയൊരുക്കുക. സ്‌പെയിനാണ് നിലവിലെ ചാമ്പ്യന്‍മാര്‍. രണ്ട് കിരീടങ്ങളുമായി നിലകൊള്ളുന്ന ഉത്തര കൊറിയയാണ് അണ്ടര്‍ 17 വനിതാ ലോകകപ്പിലെ ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷ ഉണർത്തുന്ന രാജ്യം.

Read also: ലോകകപ്പിനുള്ള സാധ്യത ടീമിൽ ധോണിയും; പ്രവചിച്ച് അനിൽ കുംബ്ലെ

ഇത്തവണ ലോകകപ്പിന് ഇന്ത്യ വേദി ഒരുക്കുമ്പോൾ കിരീടം ആർക്കൊപ്പം ആകുമെന്നറിയാനുള്ള ആശങ്കയിലാണ് ഫുട്ബോൾ പ്രേമികൾ. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന്റ പ്രതീക്ഷ ഇത്തവണയും ഉത്തര കൊറിയയിലാണ്. അതേസമയം ഇത്തവണ കിരീടം സ്വന്തമാക്കാൻ നിരവധി രാജ്യങ്ങൾ കഠിന പരിശ്രമത്തിലുണ്ട്. അതുകൊണ്ടുതന്നെ ലോകകപ്പിന് ഇന്ത്യ വേദി ഒരുക്കുമ്പോൾ കിരീടം ആരു നേടുമെന്ന് കാത്തിരുന്ന് കാണാം..

Leave a Reply

Your email address will not be published. Required fields are marked *