ഏറെ രസകരം ശിവാനിയുടെ ഈ കഥ പറച്ചില്‍ ; ശ്രദ്ധേയമായി വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ക്യൂട്ട് വീഡിയോ

March 21, 2019

ശിവാനിയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും’ എന്ന ജനപ്രീയ പരമ്പരയിലെ കഥാപാത്രങ്ങളിലൊന്ന്. ബാലുവിന്റെയും നീലുവിന്റെയും നാലാമത്തെ മകള്‍. തനിമയാര്‍ന്ന അഭിനയംകൊണ്ടും സംസാരംകൊണ്ടുമെല്ലാം കുട്ടിത്താരം പ്രേക്ഷകര്‍ക്ക് പ്രീയങ്കരിയാകുന്നു.

എന്നാല്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ താരമാവുകയാണ് ശിവാനി. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ശിവാനിയുടെ ഒരു മനോഹര വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ കൈയടി നേടുന്നത്. രണ്ട് വയസുള്ളപ്പോള്‍ ശിവാനി പറഞ്ഞ ഒരു കാക്കയുടെയും കുറുക്കന്റെയും കഥയാണ് തരംഗം. ഏറെ നിഷ്‌കളങ്കതയോടെയുള്ള ശിവാനിയുടെ ഈ കഥ പറച്ചില്‍ ഏറെ രസകരവുമാണ്. ഭാവവിത്യാസങ്ങള്‍ വരുത്തിക്കൊണ്ടു തന്നെയാണ് ശിവാനിക്കുട്ടിയുടെ ഈ കഥ പറച്ചില്‍. കുട്ടിത്താരത്തിന്റെ കുസൃതി നിറഞ്ഞ ഈ കഥ പറച്ചില്‍ കാഴ്ചക്കാരന്റെ കണ്ണും കാതും മനസും നിറയ്ക്കുന്നു. വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നും ശിവാനിയുടെ ഈ കഥ പറച്ചില്‍. അത്രയ്ക്ക് ക്യൂട്ടാണ് ഈ വീഡിയോയും കുട്ടിത്താരത്തിന്‍റെ കഥയും.

ഉപ്പും മുളകും എന്ന സീരിയലിലെ നിറ സാന്നിധ്യമാണ് ശിവാനി. മിനിസ്ക്രീനിലെ ശിവാനിയുടെ യഥാര്‍ത്ഥ പേരും ശിവാനി എന്നു തന്നെ. അടുത്ത കാലം വരെ ശിവാനിയായിരുന്നു ഉപ്പും മുളകും സീരിയയിലെ ഇളയകുട്ടി. എന്നാല്‍ ബാലുവിന്‍റെയും നീലുവിന്‍റെയും അഞ്ചാമത്തെ കുട്ടിയായി പാറുക്കുട്ടി വന്നതോടെ ശിവാനി ചേച്ചിക്കുട്ടിയായി. നാല് വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ക്കെ മിനിസ്ക്രീനില്‍ ശ്രദ്ധേയയാണ് ശിവാനി. തന്മയത്തത്തോടെയുള്ള ശിവാനിയുടെ അഭിനയത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read more:മകള്‍ നക്ഷത്രയ്‌ക്കൊപ്പം ഇന്ദ്രജിത്തിന്റെ കിടിലന്‍ ഡാന്‍സ്; കൈയടിച്ച് സോഷ്യല്‍ മീഡിയ

2015 ഡിസംബര്‍ 14 മുതലാണ് ഉപ്പും മുളകും എന്ന സീരിയല്‍ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങിയത്. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരല്പം നര്‍മ്മംകൂടി ഉള്‍പ്പെടുത്തി അവതരിപ്പിക്കുകയാണ് ഈ പരിപാടിയില്‍