ശ്രദ്ധിക്കാം; വ്യാജവാർത്തകളിൽ അകപ്പെടാതിരിക്കാൻ…

May 18, 2019

ദിവസം പ്രതി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വ്യാജവാർത്തകളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുകയാണ്. അടുത്തിടെ പുറത്തുവന്ന വാക്സിനേഷനെതിരെയുള്ള പ്രചരണം, നിപ്പ വൈറസിനെ കുറിച്ചുള്ള ഭീതി പരത്തൽ, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്ന തെറ്റായ വാർത്തകൾ തുടങ്ങി സമൂഹത്തിൽ ചർച്ചചെയ്യപെടുന്ന മിക്ക വിഷയങ്ങളെക്കുറിച്ചും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ വിവരങ്ങൾ സമൂഹത്തിൽ വരുത്തിവയ്ക്കുന്നത് വലിയ ഭീതിയാണ്.  പ്രത്യേകിച്ച് കുട്ടികളിലാണ് ഇത്തരത്തിലുള്ള വാർത്തകൾ ഭീതി പടർത്തുന്നത്.

അതേസമയം സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ
പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. പക്ഷെ ഇപ്പോഴും വ്യാജവാർത്തകൾക്ക് ഒരു കുറവുമില്ല. തെറ്റായ വാർത്തകൾ നിർമ്മിക്കുന്നവർക്ക് പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്ന് മനഃപൂർവം മറ്റൊരാളുടെ മുഖത്ത് കരിവാരിത്തേയ്ക്കുക, രണ്ടാമത് വെറുമൊരു തമാശയ്ക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യുന്നവരുമുണ്ട്. ചിലരെങ്കിലും തങ്ങൾക്ക് ലഭിക്കാതെപോകുന്നത് മറ്റുള്ളവർക്ക് ലഭിക്കുന്നതിനുള്ള ദേഷ്യം പ്രകടിപ്പിക്കാനുള്ള മാർഗമായും സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കാറുണ്ട്.

എന്നാൽ ഇത്തരം വ്യാജവാർത്തകളിൽ അകപ്പെടാതിരിക്കാൻ കരുതലോടെ ഇരിക്കാം.