8ഉം Hഉം മാത്രം എടുത്താല്‍ പോരാ ഇനി മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍

May 20, 2019

വാഹനമോടിക്കാനുള്ള ലൈസന്‍സ് എടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ലൈസന്‍സ് ലഭിക്കണമെങ്കില്‍ ഇനിമുതല്‍ Hഉം 8ഉം മാത്രം പോരാ. സംസ്ഥാനത്തെ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളില്‍ അടിമുടി മാറ്റം വന്നിരിക്കുകയാണ്.

പുതുക്കിയ നടപടിക്രമങ്ങള്‍ പ്രകാരം ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ 8ഉം Hഉം മാത്രം പോരാ. ഡ്രൈവറുടെ ധാരണയും നിരീക്ഷണ പാടവും വിലയിരുത്തുന്നതിനായി ഇനി മുതല്‍ കമന്ററി ട്രൈവിങ് ടെസ്റ്റ് രീതിയായിരിക്കും നടപ്പിലാക്കുക, അതായത് മുന്നില്‍ കാണുന്നതിനെക്കുറിച്ചെല്ലാം കൃത്യമായ വിവരണം നല്‍കിക്കൊണ്ടുവേണം വാഹനം ഓടിക്കാന്‍. കാഴ്ചയുടെയും നിരീക്ഷണത്തിന്റെയും ക്ഷമതകൂടി പരിശോദിക്കാന്‍ ഇത്തരത്തിലുള്ള ടെസ്റ്റിലൂടെ സാധിക്കുന്നു.

Read more:‘പോക്കറ്റടിക്കാന്‍ നോക്കുന്ന എന്നെ നോക്കി പേടിപ്പിക്കുന്ന മെഗാസ്റ്റാര്‍’; രസകരമായ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

അതേസമയം നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ തെറ്റു വരുത്തുന്നവര്‍ പരാജയപ്പെടുകയും ചെയ്യും. അതേസമയം നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ തെറ്റു വരുത്തുന്നവര്‍ പരാജയപ്പെടുകയും ചെയ്യും. ഇതിനുപുറമെ പ്രോഗ്രസീവ് ബ്രേക്കിങിന് പ്രാധാന്യം നല്‍കുന്ന രീതിയും അവലംബിക്കും. വാഹനത്തിന്റെ ആയുസും ക്ഷമതയും നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് ഈ രീതി. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ 3500 ഓളം ഡ്രൈവിങ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ഇതു സംബന്ധിച്ച് പരിശീലനം നല്‍കും.