മമ്മൂക്കയ്ക്ക് പറ്റിയ ഒരു കഥ എഴുതാമോ…’ ‘ജോസഫ്’ തിരക്കഥാകൃത്തിനോട് ഒരു ആരാധകന്‍

May 29, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘ജോസഫ്’. ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചിത്രത്തിലെ ജോജുവിന്റെ അഭിനയത്തെ പുകഴ്ത്തി നിരവധി പേരും രംഗത്തെത്തിയിരുന്നു

എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും ഏറെ പ്രശംസ നേടിയരുന്നു. ഷാഹി കബീറിന്റേതായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഇപ്പോഴിതാ ഈ തിരക്കഥാ കൃത്തിനെ തേടിയെത്തിയിരിക്കുകയാണ് ഒരു മമ്മൂട്ടി ആരാധകന്റെ അപേക്ഷ. ‘സര്‍ മമ്മൂക്കയ്ക്ക് പറ്റിയ ഒരു കഥ എഴുതാമോ’ എന്നതാണ് ചോദ്യം. ഒപ്പം കഥയിലേക്ക് പരിഗണിക്കേണ്ട ചില കാര്യങ്ങളും ഈ ആരാധകന്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ശ്രമിച്ചു പോവും എന്നാണ് ഷാഹി കബീറിന്റെ മറുപടി. ആരാധകന്‍ അയച്ച സന്ദേശത്തിന്റെ സക്രീന്‍ ഷോട്ടടക്കം ഫെയ്‌സ്ബുക്കില്‍ ഷാഹി കബീര്‍ ഒരു കുറിപ്പും പങ്കുവെച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഇങ്ങനെയൊക്കെ പറഞ്ഞാൽ ശ്രമിച്ച് പോവും

സർ മമ്മുക്കക്ക് പറ്റിയ കഥ എഴുതാമോ

(എന്നെങ്കിലും എഴുതുവാണേൽ ഇത് പരിഗണിക്കാമോ)

I മാസ്$ ക്ലാസ് ആയിരിക്കണം
2 കൂളിംഗ് ഗ്ലാസ് പാടില്ല എങ്കിലും സ്റ്റയിലിഷ് ആയിരിക്കണം
3 ശബ്ദത്തിൽ പഴയ ഗാംഭീര്യം പരമാവധി വരുത്താൻ ശ്രദ്ധിക്കണം
4 കൗരവർ ജയിലിൽ നിന്നു വരുന്ന ടൈപ്പ് ലുക്ക്
5 മുഖം എപ്പോളും ഗൗരവമായിരിക്കണം
നോട്ടം, ഭാവം എല്ലാം
6 കോമഡി ചെയ്യിക്കരുത്
7 അലസമായ നിർവികാരമായ മുഖം

ക്ഷമിക്കണം ഷാഹിക്ക
ആ മമ്മുക്ക യെ ഒന്നു കൂടി സ്ക്രീനിൽ കാണാൻ ഒരാഗ്രഹം

കരുത്തുറ്റ കഥയുമായി വരാമോ

എതിരാളി പ്രബലനായിരിക്കണം
നായകൻ തോൽക്കുന്നയാളായിരിക്കണം
കൂടെ നിൽക്കുന്നവരിൽ പ്രതീക്ഷിക്കാതെ ഒരുത്തൻ ഒറ്റുന്നവനായിരിക്കണം
കൂടെ നിൽക്കുന്നവരിൽ ഒരുത്തൻ ചങ്കു കൊടുത്തും സംരക്ഷിക്കുന്നവനായിരിക്കണം

കുറച്ചു സസ്പെൻസ് നിലനിർത്തുന്ന തരം ഒരു ക്ലാസ്$ മാസ് ആയിരിക്കണം

തിരക്കഥ എഴുതാൻ എനിക്കറിയില്ല
അല്ലേൽ ഞാൻ എഴുതിയ നേ
ബുള്ളറ്റ് ആയിരിക്കണം )