ആലാപനത്തില്‍ അതിശയിപ്പിച്ച് ശ്രേയ ഘോഷാല്‍; ശ്രദ്ധേയമായി ഈ പാട്ട്

June 20, 2019

ആസ്വദകന് അതിശയിപ്പിക്കുന്ന ആലാപന മാധുര്യം സമ്മാനിക്കുന്ന ഗായികയാണ് ശ്രേയ ഘോഷാല്‍. ആലപിക്കുന്ന ഓരോ ഗാനവും പ്രേക്ഷകന് അത്രമേല്‍ പ്രിയപ്പെട്ടതാക്കാന്‍ ശ്രേയ ഘോഷലിന് സാധിക്കും. ഇപ്പോഴിതാ പാട്ടു പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ശ്രേയ ഘോഷാല്‍ ആലപിച്ച ഒരു ഗാനം. ‘ഒരു ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്ന സിനിമയ്ക്കു വേണ്ടിയാണ് ശ്രേയ ഘോഷാല്‍ ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിലെ ‘പൂവു ചോദിച്ചു…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എം ജയചന്ദ്രനാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയനാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ഒരു ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’.

‘നോവല്‍’, ‘മുഹബത്ത്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ഒരു ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്ഈ ചിത്രം എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. പ്രണയത്തിനും കുടുംബബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതും. അഞ്ച് ഗാനങ്ങളുണ്ട് ഈ ചിത്രത്തില്‍.

Read more:“സിനിമ തലയ്ക്ക് പിടിച്ചവര്‍ക്ക് ഈ സിനിമ ഒരു അനുഭവമായിരിക്കും”; ‘ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസു ടു’വിനെക്കുറിച്ച് മാലാ പാര്‍വ്വതി

ശ്രേയ ഘോഷാലനു പുറമെ യേശുദാസ്, എം ജി ശ്രീകുമാര്‍, പി ജയചന്ദ്രന്‍, ശങ്കര്‍ മഹാദേവന്‍, പി ജയചന്ദ്രന്‍ എന്നിവരും ‘ഒരു ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന സിനിമയില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ചിത്രത്തില്‍ ശങ്കര്‍ മഹാദേവന്‍ പാടിയ പാട്ടും അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ‘സുരാംഗന സുമവദനാ…’എന്നു തുടങ്ങുന്ന ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നതും.

അഖില്‍ പ്രഭാകരനാണ് ‘ഒരു ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന സിനിമയില്‍ നായക കഥാപാത്രമായെത്തുന്നത്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍ എന്നിവരും ചിത്രത്തില്‍ വിത്യസ്ത കഥാപാത്രങ്ങളായെത്തുന്നുണ്ട്. ശിവകാമി, സോനു എന്നീ രണ്ട് നായികമാരുമുണ്ട് ചിത്രത്തില്‍.