അഫ്ഗാനിസ്താനെതിയുള്ള മത്സരം; ഒരിക്കല്‍ക്കൂടി കാണാം ഇന്ത്യയുടെ ആ കിടിലന്‍ പ്രകടനങ്ങള്‍: വീഡിയോ

ഇന്നലെ നടന്ന വേള്‍ഡ് കപ്പ് ക്രിക്കറ്റ് കണ്ടവര്‍ ആരും പറഞ്ഞുപോകും ഷമി ഹീറോ ആടാ ഹീറോ എന്ന്. അവസാന ഓവര്‍ വരെ ആവേശകരമായിരുന്ന പോരാട്ടമായിരുന്നു ഇന്ത്യ അഫ്ഗാനിസ്താന്‍. അവസാന ഓവറിലെ മുഹമ്മദ് ഷമിയുടെ ഹാട്രിക് പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതെന്ന് പറയാതിരിക്കാന്‍ ആവില്ല. കേവലം 11 റണ്‍സ് അകലെയാണ് അഫ്ഗാനിസ്താന്‍ വിജയം കൈവിട്ടത്.

അഫ്ഗാനിസ്താനെതിരെയുള്ള മത്സരം നിസാരമായിരിക്കും എന്നാണ് പലരും കരുതിയത്. എന്നാല്‍ എന്നാല്‍ അത് അത്ര നിസാരമായിരുന്നില്ല. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തെങ്കിലും സാധരാണ ഗതിയിലുള്ള കൂറ്റന്‍ സ്‌കോര്‍ ഇന്ത്യയ്ക്ക് നേടാനായില്ല. അതുകൊണ്ടുതന്നെ പോരാട്ടം കനത്തതായിരുന്നു.

Read more:‘പേടിയോടെ ഞാന്‍ ചോദിച്ചു, വിജയ് സാര്‍ അല്ലേ’; മനോഹരമായൊരു ഓര്‍മ്മക്കുറിപ്പ് പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

224 റണ്‍സാണ് ഇന്ത്യയ്ക്ക് നേടാനായത്. മറുപടി ബാറ്റിങിനിറങ്ങിയ അഫ്ഗാനിസ്താന് ബാറ്റിങിലും കാര്യമായ മികവ് പുലര്‍ത്തിയിരുന്നു. അവസാന ഓവറില്‍ വെറും പതിനാറ് റണ്‍സ് മാത്രമായിരുന്നു അഫ്ഗാനിസ്താന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുഹമ്മദ് ഷമിയുടെ ആദ്യ പന്ത് തന്നെ അഫ്ഗാന്‍ താരം നബി അതിര്‍ത്തി കടത്തി. എന്നാല്‍ മിന്നീട് ഗാലറി സാക്ഷ്യം വഹിച്ചത് ഷമിയുടെയും ഇന്ത്യന്‍ ടീമിന്റെയും അത്യുഗ്രന്‍ പ്രകടനത്തിന് തന്നെയായിരുന്നു. ഷമിയുടെ രണ്ടാം പന്ത് അടിച്ച് തെറുപ്പിക്കാനായിരുന്നു നബിയുടെ ശ്രമം. എന്നാല്‍ പന്ത് ചെന്ന് പതിച്ചതാവട്ടെ ഹാര്‍ദിക് പാണ്ഡ്യയുടെ കരങ്ങളില്‍. മൂന്നാം പന്തില്‍ അഫ്താബ് അലമിന്റെ കുറ്റി തെറിച്ചു. നാലാം പന്തില്‍ മുജീബ് ഉര്‍ റഹ്മാന്റെ വിക്കറ്റും ഷമി വീഴ്ത്തി. ഇതോടെ ഇന്ത്യ 11 റണ്‍സിന് വിജയം കണ്ടു. ഈ ലോകകപ്പില്‍ ആദ്യമായി ഹാട്രിക് നേടുന്ന ബൗളര്‍ എന്ന റെക്കോര്‍ഡും ഇനി ഷമിക്ക് സ്വന്തം.

Leave a Reply

Your email address will not be published. Required fields are marked *