ക്യാൻസറിലും തളർന്നില്ല; വയലിനിൽ വിസ്‌മയം സൃഷ്ടിച്ച് ഒരു ബാലൻ

June 25, 2019

ജീവിതത്തിൽ ചെറിയ തിരിച്ചടികൾ ഉണ്ടാകുമ്പോഴേക്കും തളർന്നുപോകുന്നവർ മുഴുവൻ അറിഞ്ഞിരിക്കണം ഈ ബാലനെ..നാലാം വയസിൽ ക്യാൻസർ എന്ന രോഗത്തിന് അടിമയായ ടൈലർ ബാറ്റ്ലർ ഫിഗ്യൂറ എന്ന ബാലൻ ഇപ്പോൾ ലോകം മുഴുവൻ അറിയുന്നത് രോഗത്തെ സംഗീതം കൊണ്ട് കീഴടക്കിയതിന്റെ പേരിലാണ്. പരിമിതികളെ സ്വന്തം കഴിവുകളിലൂടെ കീഴടക്കിയ ഈ ബാലൻ കളിച്ചുനടക്കേണ്ട പ്രായത്തിൽ വേദനകളെ നേരിടുകയായിരുന്നു.

എന്നാൽ വേദനകളിൽ തോൽക്കാൻ മനസില്ലാതിരുന്ന ഈ ബാലൻ പിന്നീട് സംഗീതത്തെ സ്നേഹിച്ച് തുടങ്ങുകയായിരുന്നു. വേദനകളെ മറക്കാനായി വയലിൻ വായിച്ചു തുടങ്ങിയ ടൈലർ ബാറ്റ്ലർ ഫിഗ്യൂറ ഇപ്പോൾ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു വയലിനിസ്റ്റാണ്.

Read also: ‘ഞാൻ കണ്ടതിൽവച്ച് ഏറ്റവും നിഷ്കളങ്കനായ ഒരു മനുഷ്യൻ’; ഇന്ദ്രൻസിനെക്കുറിച്ച് ശ്രദ്ധേയമായി നവസംവിധായകന്റെ കുറിപ്പ്