ഹൃദയംതൊട്ട് ‘ലൂക്ക’യിലെ പുതിയ ഗാനം

June 22, 2019

മനോഹരമായ പ്രണയാഗനങ്ങള്‍ക്ക് എക്കാലത്തും ആരാജകര്‍ ഏറെയാണ്. പലരും പ്രണയഗാനത്തെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നു. പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഒരു പ്രണയഗാനമാണ് ഇപ്പോള്‍ പാട്ട് പ്രേമമികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നതും. ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തുന്ന ‘ലൂക്ക’ എന്ന ചിത്രത്തിലെ ‘വാനില്‍ ചന്ദ്രിക…’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ശബരീഷ് വര്‍മ്മയുടേതാണ് ഗാനത്തിലെ വരികള്‍. സൂരജ് എസ് കുറുപ്പാണ് സംഗീതം.

‘ലൂക്ക’ എന്ന സിനിമയ്ക്കു വേണ്ടിയുള്ള ടൊവിനോയുടെ ലുക്കും നേരത്തെ മുതല്‍ക്കെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ് ‘ലൂക്ക’ എന്നാണ് സൂചന. അഹാന കൃഷ്ണയാണ് ചിത്രത്തില്‍ നായികാ കഥാപാത്രായെത്തുന്നത്. ജൂണ്‍ 28 ന് ലൂക്ക തീയറ്ററുകളിലെത്തും. കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണ് ലൂക്ക. അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്ന് ‘ലൂക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. നിഖില്‍ വേണു എഡിറ്റിങും നിര്‍വ്വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മ്മാണം.

Read more:നര്‍മ്മം നിറച്ച് ‘ജനമൈത്രി’ വരുന്നു; തീയറ്ററുകളിലെത്തും മുമ്പേ ശ്രദ്ധേയമായി റിവ്യൂവും

ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രേക്ഷക ഹൃദയം കവര്‍ന്ന നടനാണ് ടൊവിനോ തോമസ്. ടൊവിനോയുടെ ഓരോ കഥാപാത്രങ്ങളെയും ആസ്വാദകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ചു. അപ്പുവേട്ടനും മാത്തനും മറഡോണയുമെല്ലാം പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച ടൊവിനോടുടെ കഥാപാത്രങ്ങളാണ്. അടുത്തിടെ പുറത്തിറങ്ങിയ ‘ഉയരെ’, ‘വൈറസ്’, ‘ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’ എന്നീ ചിത്രങ്ങളിലെയും ടൊവിനോയുടെ കഥാപാത്രങ്ങള്‍ക്ക് വലിയ പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നുണ്ട്.