കേരളത്തിലും തരംഗമായി ബോട്ടിൽ ക്യാപ് ചലഞ്ച്; ഏറ്റെടുത്ത് നീരജ് മാധവ്

കുറച്ച് ദിവങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒരു ചലഞ്ചാണ് ബോട്ടിൽ ക്യാപ് ചലഞ്ച്.  ഇപ്പോഴിതാ ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് മലയാളികളുടെ  പ്രിയപ്പെട്ട നീരജ് മാധവ്. വെള്ളിത്തിരയിൽ ഏറെ തിരക്കുള്ള നടനാണ് നീരജ് മാധവ്. എന്നാൽ ഇതത്ര എളുപ്പമുള്ള ഒരു കാര്യമല്ലെന്നും, അക്ഷയ് കുമാറും ജേസൺ സ്റ്റാഥത്തിൽ നിന്നുമൊക്കെ പ്രചോദനം ഉൾക്കൊണ്ടാണ് താനിത് ചെയ്യുന്നതെന്നും താരം കുറിച്ചു.


ഹോളിവു‍ഡ് ആക്‌ഷൻ താരം ജേസൺ സ്റ്റാഥത്താണ് പുതിയ ചലഞ്ചുമായി എത്തിയത്. ചെറുതായി മുറുക്കിയ കുപ്പിയുടെ കാപ്, ഒരു ബാക്ക് സ്പിൻ കിക്കിലൂടെ തുറക്കുക. ഇതാണ് ബോട്ടിൽ കാപ് ചാലഞ്ച്. കുപ്പിയിൽ തൊടുക പോലും ചെയ്യാതെ അതിന്റെ അടപ്പ് തൊഴിച്ചു പറപ്പിക്കണം. കുപ്പി പൊട്ടുകയോ താഴെ വീഴുകയോ ചെയ്താൽ ചലഞ്ചിൽ നിന്നും പുറത്താകും. ഹോളിവുഡ് താരം ജേസൺ സ്റ്റാഥത്തിന് പിന്നാലെ ഗായകൻ ജോൺ മേയറും ബോട്ടിൽ കാപ് ചാലഞ്ചുമായി എത്തിയിരുന്നു. പിന്നീട് ഇതേറ്റെടുത്ത്‌ അക്ഷയ് കുമാറും രംഗത്തെത്തി.

 ‘തനിക്കിത് ചെയ്യാതിരിക്കാനാകുന്നില്ല ആക‍്‌ഷനിൽ തനിക്കു മാതൃകയായ ജേസൺ സ്റ്റാഥത്തിൽ നിന്നും പ്രചോധനമുൾക്കൊണ്ടാണ് താനിത് ചെയ്യുന്നതെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.