മത്സരത്തില്‍ ഒപ്പം ഓടിയ ആള്‍ ട്രാക്കില്‍ വീണു; എതിരാളിയെ താങ്ങിപ്പിടിച്ച് ബ്രൈമ ലക്ഷ്യത്തിലേയ്ക്ക് കുതിച്ചു; എഴുന്നേറ്റ് നിന്ന് കൈയടിച്ച് കാണികള്‍: വീഡിയോ

പോരാട്ട വീര്യവും വാശിയുമൊക്കെ പ്രതിഫലിക്കുന്ന കളിക്കളങ്ങളും ഗ്രൗണ്ടുകളുമൊക്കെ പലപ്പോഴും ചില സ്‌നേഹക്കാഴ്ചകള്‍ക്കും സാക്ഷ്യം വഹിക്കാറുണ്ട്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഇത്തരമൊരു സ്‌നേഹക്കാഴ്ച അരങ്ങേറി. ഈ സ്‌നേഹവീഡിയോ ആണ് കായികലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുന്നതും.

Read more:വിസിലടിച്ചാല്‍ ഓടണമെന്ന് അധ്യാപിക, മത്സരാര്‍ത്ഥികള്‍ക്ക് മുമ്പേ ഓടി കാണികള്‍: ചിരിവീഡിയോ

എതിരാളികളെ പിന്നിലാക്കി മുന്നേറുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പല അത്‌ലറ്റുകളും ട്രാക്കിലിറങ്ങുന്നത്. എന്നാല്‍ വിത്യസ്തനാവുകയാണ് ഗിനിയ ബിസാവുവിലെ ബ്രൈമ ഡാബോ. മത്സരത്തിലെ അറൂബന്‍താരം ജൊനാഥന്‍ ബസ്ബി നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് ട്രാക്കില്‍ തളര്‍ന്നു വീഴുകയായിരുന്നു. എന്നാല്‍ കളിക്കളത്തിലെ എതിരാളിയെ ബ്രൈമ ഡാബോ കൈപിടിച്ചുയര്‍ത്തി. ഒടുവില്‍ ഇരുവരും ഒന്നിച്ച് ലക്ഷ്യത്തിലേയ്ക്ക് കുതിച്ചു. ഖലീഫ സ്റ്റേഡിയം ഒന്നാകെ ഈ സ്‌നേഹപ്രകനത്തിനു മുന്നില്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *