‘പ്രായമൊക്കെ വെറുമൊരു നമ്പറല്ലേ’; മനോഹരമാണീ നൃത്തം: മുത്തശ്ശിക്ക് സോഷ്യല്‍മീഡിയയുടെ കൈയടി

കലയ്ക്ക് പ്രായമില്ലെന്ന് ചിലരൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് പ്രായത്തെപ്പോലും മറന്നുകൊണ്ടുള്ള ഒരു മുത്തശ്ശിയുടെ നൃത്തം. നവരാത്രി ദിനാഘോഷത്തിന്റെ ഭാഗമയാണ് മുത്തശ്ശി മനോഹരമായി നൃത്തം ചെയ്തത്. പെണ്‍കുട്ടികള്‍ക്കൊപ്പം ‘ഗര്‍ഭ നൃത്ത’ ചുവടുകള്‍ വയ്ക്കുന്ന മുത്തശ്ശിയ്ക്ക് നിറഞ്ഞ കൈയടി നല്‍കുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍.

Read more:ഡിവിഡി പകര്‍പ്പില്‍ നിന്നും നീക്കം ചെയ്ത ‘ലൂക്ക’യിലെ ആ പ്രണയരംഗമിതാ

ടിക് ടോക്കിലും ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമെല്ലാം മുത്തശ്ശിയുടെ നൃത്തം വൈറലായിക്കഴിഞ്ഞു. നിരവധിപേര്‍ മുത്തശ്ശിയുടെ നൃത്തത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. ഗുജറാത്തില്‍ നവരാത്രി ആഘോഷങ്ങളില്‍ നടത്തപ്പെടുന്ന ഒരു പ്രധാന നൃത്തരൂപമാണ് ഗര്‍ഭ. കേരളത്തിലെ തിരുവാതിരകളിയോട് സദൃശ്യമുണ്ട് ഗര്‍ഭ നൃത്തരൂപത്തിന്.