‘ജനുവരി വരെ വിരമിക്കലിനെക്കുറിച്ച് ചോദിക്കരുത്’- എം എസ് ധോണി

November 28, 2019

മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം എസ് ധോണി തുടർച്ചയായി കേൾക്കുന്ന ഒരു ചോദ്യമാണ് വിരമിക്കലിനെ കുറിച്ചുള്ളത്. ഇപ്പോൾ ആ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് ധോണി. ജനുവരി  വരെ വിരമിക്കലിനെ കുറിച്ച് ചോദിക്കരുതെന്നാണ് ധോണി പറഞ്ഞത്.

ഒരു ചടങ്ങിൽ സംസാരിക്കവെയാണ് വിരമിക്കൽ ചോദ്യത്തിനോട് ധോണി പ്രതികരിച്ചത്. ഐ പി എൽ മത്സരങ്ങൾക്ക് ശേഷമേ ധോണി വിരമിക്കലിനെ കുറിച്ച് ആലോചിക്കൂ എന്ന് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ഉണ്ടായിരുന്നു.

ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ഇന്ത്യ ന്യൂസിലൻഡിനോട് പരാജയപ്പെട്ടതോടെ കളിക്കളത്തിൽ ഇറങ്ങിയിട്ടില്ല ധോണി. ഇതിന് ശേഷം സൈനീക പരിശീലനത്തിലുമായിരുന്നു ഇദ്ദേഹം. പിന്നീട് മറ്റ് ഇന്ത്യൻ പരമ്പരകളിൽ ധോണി ഇടം  നേടിയതുമില്ല.

Read More:‘പക്ഷേ ജോജുവിന്റെ ഏകാഗ്രത പാളിയില്ല.. ആർക്കും പോറലേൽക്കാതെ ജീപ്പ് ഇക്കരെയെത്തി’- ‘ചോല’യെ കുറിച്ച് സനൽകുമാർ ശശിധരന്റെ കുറിപ്പ്

എന്തായാലും വിരമിക്കൽ കാര്യം ചോദിക്കരുത് എന്ന് പറഞ്ഞതിലൂടെ അഭ്യൂഹങ്ങൾ കുറഞ്ഞിരിക്കുകയാണ്. ഇന്ത്യയെ 2 വലിയ നേട്ടങ്ങളിലേക്ക് നയിച്ച നായകനാണ് എം എസ് ധോണി.