അനന്തരം: സുമനസുകളുടെ കാരുണ്യം തേടി ഗുരുതര ഹൃദയ രോഗത്തോട് പോരാടുന്ന പതിമൂന്നുകാരി റജീന

രോഗവും ദുരിതവും തളർത്തിയ ജീവിതങ്ങൾക്ക് കൈത്താങ്ങാകുകയാണ് ഫ്‌ളവേഴ്‌സ് ചാനൽ,അനന്തരത്തിലൂടെ. അനേകരാണ് അനന്തരത്തിലൂടെ ജീവിതം കരുപ്പിടിച്ചത്. ഇനിയും ഒട്ടേറെ പേരിലേക്ക് സഹായങ്ങൾ എത്തിക്കാനുമുണ്ട്. ലോക മലയാളികളുടെ സഹായം ഏകോപിപ്പിക്കുകയാണ് അനന്തരം ചെയ്യുന്നത്.

പാലക്കാട് മാങ്ങോട് സ്വദേശിനിയായ റെജീന എൺപത് ശതമാനം ബുദ്ധിത്തകരാറുള്ള പതിമൂന്നു വയസുകാരിയാണ്. ഒപ്പം ഹൃദയത്തിനും തകരാറാറുണ്ട്. ശസ്ത്രക്രിയയിലൂടെ അസുഖം ഭേദമാക്കാനും സാധിക്കില്ല. കാരണം ഒന്ന് പല്ലു പറിക്കാൻ പോലും സാധിക്കാത്ത അപൂർവ രോഗമാണ് റെജീനയ്ക്ക്. രക്തം നിലയ്ക്കാത്തതിനാൽ ഒരു ചെറിയ മുറിവ് പോലും പറ്റാതെ ശ്രദ്ധിക്കണം.

ഏഴു വര്ഷം മുൻപ് ഭർത്താവിന്റെ മരണത്തോടെ മകളുടെ പൂർണ ഉത്തരവാദിത്തം മാതാവ് പാത്തുമ്മയിലാണ്. ഒരു ജോലിക്ക് പോലും റെജീനയെ വിട്ട് പോകാൻ സാധിക്കാത്ത അവസ്ഥയിലാണിവർ. മറ്റുള്ളവരിൽ നിന്നും സഹായവും ലഭിക്കുന്നില്ല. ശസ്ത്രക്രിയ നടത്താൻ സാധിക്കാത്തത്തിനാൽ മാസം തോറുമുള്ള ചികിത്സയ്ക്ക് വലിയ തുക തന്നെയാകുന്നുണ്ട്. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് റജീനയുടെ അസുഖം ഭേദമാക്കാൻ സുമനസുകളുടെ സഹായം ആവശ്യമാണ്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C