കുസൃതിച്ചിരിയുമായി മഞ്ജു വാര്യര്‍ ഒപ്പം ധനുഷും രണ്‍വീറും; ഹൃദ്യം ഈ വീഡിയോ

January 13, 2020

ചലച്ചിത്ര താരങ്ങള്‍ പലപ്പോഴും തങ്ങളുടെ ചില അപൂര്‍വ്വ സൗഹൃദ നിമിഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ ഒരു സൗഹൃദ വീഡിയേ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍. മഞ്ജുവിനൊപ്പം ധനുഷും രണ്‍വീര്‍ സിങ്ങും വീഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നു.

അല്പം പഴയ ഒരു അവാര്‍ഡ് പരിപാടിയുടേതാണ് ഈ വീഡിയോ. രണ്‍വീര്‍ സിങ് കൈകൊടുത്ത് മഞ്ജുവിനോട് സംസാരിക്കുന്നതും ധനുഷ് വാ തോരാതെ മഞ്ജുവിനെക്കുറിച്ച് രണ്‍വീറിനോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. മൂവരും സംസാരത്തിനിടെയില്‍ നിറഞ്ഞു ചിരിക്കുന്നുമുണ്ട്. മനോഹരമായ ഒരു ത്രോബാക്ക് വീഡിയോ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം അസുരന്‍ എന്ന ചിത്രത്തില്‍ മുവാര്യര്‍, ധനുഷിനൊപ്പം അഭിനയിച്ചു. തമിഴിലേക്കുള്ള മഞ്ജുവിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു അസുരന്‍. വെട്രിമാരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ചിത്രത്തിനുവേണ്ടിയുള്ള മഞ്ജു വാര്യരുടെ മേക്ക് ഓവറും ശ്രദ്ധ നേടിയരുന്നു. 1998 ല്‍ പുറത്തിറങ്ങിയ കന്മദം എന്ന ചിത്രത്തിലെ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ഭാനു എന്ന കഥാപാത്രത്തെ ഓര്‍മ്മ വരുന്നുണ്ടെന്നാണ് കൂടുതല്‍ ആളുകളും താരത്തിന്റെ മേക്ക് ഓവറിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. തമിഴ് നോവലിസ്റ്റ് പൂമണി രചിച്ച ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ‘അസുരന്‍’ ഒരുക്കിയത്.

Read more: ‘ബിഗ് ബ്രദര്‍’ ജനുവരി 16 മുതല്‍ തിയേറ്ററുകളിലേക്ക്‌

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനു ആണ് അസുരന്റെ നിര്‍മാണം. ധനുഷ് വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും അസുരനുണ്ട്. ബലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്‍, യോഗി ബാബു, ആടുകളം നരന്‍, തലൈവാസല്‍ വിജയ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നു. അസുരനില്‍ പച്ചൈമ്മാള്‍ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിച്ചത്.