ദേ, ഇതാണ് ‘മുക്കാല…’ പാട്ടിനൊപ്പം കിടിലന്‍ ചുവടുകള്‍വെച്ച് വിസ്മയിപ്പിച്ച ആ ഡാന്‍സര്‍: വീഡിയോ

January 21, 2020

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സമൂഹമാധ്യമങ്ങളില്‍ ആകെ നിറഞ്ഞുനിന്ന ഒരു വീഡിയോയുണ്ട്. സുന്ദരമായി ഒഴുകുന്ന ഒരു പുഴ പോലെ ഒഴുകി നടന്ന് നൃത്തം ചെയ്യുന്ന യുവാവിന്റെ വീഡിയോ. ഹൃത്വിക് റോഷനും അമിതാഭ് ബച്ചനും അടക്കം നിരവധിപ്പേരാണ് യുവാവിന്റെ അതിശയിപ്പിക്കുന്ന നൃത്തം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്ന ആ ഡാന്‍സര്‍ ഒടുവില്‍ മിനി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. യുവരാജ് എന്നാണ് ഈ താരത്തിന്റെ പേര്. ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സറിന്റെ ഓഡിഷനില്‍ പങ്കെടുക്കാനെത്തിയ യുവരാജ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ താരമായി.

Read more: ഭക്തിഗാനത്തിനൊപ്പം സിനിമാ ഗാനവും പാടി വിരല്‍ത്തുമ്പില്‍ സംഗീതവും തീര്‍ത്ത് ഒരു പുരോഹിതന്‍: വീഡിയോ

പത്ത് ലക്ഷത്തിലധികം ആരാധകരുണ്ട് ടിക് ടോക്കില്‍ യുവരാജിന്. യുവരാജിന്റെ ആരാധകരില്‍ ഒരാള്‍ ട്വീറ്റ് ചെയ്ത വീഡിയോയില്‍ ഹൃത്വിക് റോഷനെയും പ്രഭുദേവയെയും ടാഗ് ചെയ്തതോടെയാണ് വീഡിയോ വൈറലായത്. പിന്നീട് അമിതാഭ് ബച്ചനും ഹൃത്വിക് റോഷനും അടക്കം ഈ വീഡിയോ വീണ്ടും പങ്കുവെച്ചു.

https://twitter.com/pokershash/status/1216179544014479360

‘മുക്കാല മുക്കാബല…’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനായിരുന്നു യുവരാജിന്റെ നൃത്തം. മൈക്കിള്‍ ജാക്‌സന്റെ ചുവടുകള്‍ ചടുലതയോടെ അനുകരിക്കുന്ന യുവരാജ്, ബാബ ജാക്‌സണ്‍ എന്നാണ് അറിയപ്പെടുന്നത്.

സംഗീതമാന്ത്രികന്‍ എ ആര്‍ റഹ്മാന്റെ വിസ്മയത്തില്‍ പിറന്നതാണ് ‘മുക്കാല മുക്കാബല…’ എന്ന ഗാനം. 1994ല്‍ തിയേറ്ററുകളിലെത്തിയ ‘കാതലന്‍’ എന്ന ചിത്രത്തിലെ ഈ ഗാനം മികച്ച സ്വീകാര്യത നേടിയിരുന്നു. ഇന്ത്യന്‍ സംഗീതരംഗത്തുതന്നെ ശ്രദ്ധ നേടിയ ‘മുക്കാല മുക്കാബല..’ എന്ന ഗാനത്തിന് ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യതയുണ്ട്.

https://www.instagram.com/p/B7XKYL7pq6j/?utm_source=ig_web_copy_link