‘ഈ സാഹസം ഏറ്റെടുക്കാൻ ഞാൻ ആരോടും പറയില്ല’- പൃഥ്വിരാജ്

February 23, 2020

മലയാളികളുടെ പ്രിയ നടനാണ് പൃഥ്വിരാജ്. ഓരോ കഥാപാത്രമാകാനും പ്രിത്വിരാജ് നടത്തുന്ന പ്രയത്നങ്ങൾ ആരാധകരെ ആവേശത്തിലാക്കാറുമുണ്ട്. ഇപ്പോൾ ആടുജീവിതത്തിനായി പൃഥ്വിരാജ് മെലിഞ്ഞ് താടി നീട്ടിയ ലുക്കിലാണ്.

കഥാപാത്രത്തിനായി മെലിഞ്ഞുവെങ്കിലും ഈ സാഹസം ഏറ്റെടുക്കാൻ ആരോടും പറയില്ല എന്ന് പൃഥ്വിരാജ് പറയുന്നു. കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് അധികം അപകടമൊന്നുമില്ലാതെ നിലനിന്നതെന്ന് പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

ബ്ലെസിയാണ് ആടുജീവിതത്തിന്റെ സംവിധായകന്‍. ‘ആടുജീവിതം’ എന്ന സിനിമയില്‍ നജീബ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Read More:‘കഥകളുടെ രാജാവിനെ മടയില്‍ പോയി കണ്ടു; ഒരു കിടിലന്‍ കഥ എഴുതി തരാമെന്ന് സമ്മതിച്ചിട്ടുണ്ട്’- ഡെന്നീസ് ജോസഫും ഒമർ ലുലുവും ഒന്നിക്കുന്നു

ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് പ്രമേയം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയതാണ് ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവല്‍.