ഇന്ത്യൻ വനിതാ ലീഗ് ഫുട്‍ബോളിൽ ചരിത്ര നേട്ടവുമായി ഗോകുലം

February 14, 2020

ദേശീയ വനിതാ ലീഗ് ഫുട്‍ബോളിൽ ചരിത്രനേട്ടം സ്വന്തമാക്കി ഗോകുലം കേരളം എഫ്. സി ടീം. ഇതോടെ ദേശീയ ലീഗ് ഫുട്‍ബോളിൽ കിരീടം നേടുന്ന ആദ്യ വനിതാ ടീമായി മാറിയിരിക്കുകയാണ് ഗോകുലം കേരളം എഫ്. സി. മണിപ്പൂരി ക്ലബ്ബായ ക്രിപ്‌സയെ (3-2 )പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്.

പരമേശ്വരി ദേവി, കമല ദേവി, സബിത്ര ഭണ്ഡാരി എന്നിവർ ചേർന്നാണ് കേരള ടീമിനായി സ്കോറുയർത്തിയത്. ആദ്യ മിനിറ്റിൽ പരമേശ്വരി ദേവിയും, ഇരുപത്തിയഞ്ചാം മിനിറ്റിൽ കമല ദേവിയും, എൺപത്താറാം മിനിറ്റിൽ സബിത്രയും സ്കോർ ചെയ്തു.

പരമേശ്വരി ദേവി, സബിത്ര ഭണ്ഡാരി, ഗ്രെയ്സ് ലാല്‍റാംപാരി, യുംനം കമലാ ദേവി, മനിഷ്, കഷ്മിന, ഫന്‍ജോബം ബിന ദേവി, തോക്ചോം ദേവി, മൈക്കല്‍ കാസ്റ്റന്യ, മനിഷ പന്ന, അതിഥി ചൗഹാന്‍ എന്നിവരാണ് ഫൈനലില്‍ ഗോകുലത്തിനായി ഇറങ്ങിയത്. മലയാളിയായ പ്രിയ പി വി ആണ് ഗോകുലത്തിന്റെ പരിശീലക.

Read More: പല്ലുകളുടെ ആരോഗ്യത്തിന് ഓറഞ്ച്

18 ഗോളുകൾ സ്വന്തമാക്കി ടൂർണമെന്റിലെ ടോപ് സ്കോററായ സബിത്ര ഭണ്ഡാരിയാണ് കേരളത്തിന് നിർണായക വിജയം സമ്മാനിച്ചത്.