സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി ഗോകുലം കേരള എഫ്‌സിയുടെ തീം സോങ്

November 23, 2018

ഐലീഗിന്റെ തുടക്കത്തില്‍ തുടര്‍ച്ചയായി ലഭിച്ച സമനിലകള്‍ ആരാധകരെ വീര്‍പ്പുമുട്ടിച്ചെങ്കിലും ഇപ്പോള്‍ വിജയപാതയില്‍ മുന്നേറുന്ന ഗോകുലം കേരള എഫ്‌സിയില്‍ വാനോളം പ്രതീക്ഷ പുലര്‍ത്തുന്നുണ്ട് മലയാളക്കര. ലീഗിന്റെ തുടക്കത്തേക്കാള്‍ മികച്ചതാണ് ഗോകുലം കേരള എഫ്‌സിയുടെ നിലവിലെ പ്രകടനം. പോയിന്റ് നിലവാരത്തിലും ടീം ഏറെ മുന്നില്‍തന്നെ.

എന്നാല്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഗോകുലം കേരള എഫ്‌സിയുടെ തീം സോങ്്. മലയാളികലുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ അടക്കം തീം സോങ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.

കാല്‍പന്തു കളിയുടെ മനോഹാരിതയും വീര്യവുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് തീം സോങ് ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. കലാമയ ഇവന്റ്‌സ് ആണ് തീം സോങിന്റെ നിര്‍മ്മാതാക്കള്‍. ശരത് കൊട്ടിക്കലാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.