കർഫ്യു ദിനത്തിൽ ആരോഗ്യപ്രവർത്തകർക്ക് കയ്യടിച്ച് അഭിനന്ദനമറിയിച്ച് താരങ്ങൾ

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ജനതാ കർഫ്യുവിന് വലിയ പിന്തുണയാണ് സംസ്ഥാനങ്ങൾ നൽകിയത്. കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം സഹകരണ മനോഭാവത്തോടെ കർഫ്യുവിന് പിന്തുണ നൽകി. കേന്ദ്ര നിർദേശത്തിനു അനുസരിച്ച് വൈകുന്നേരം അഞ്ചുമണിക്ക് പാത്രം കൊട്ടിയും കരഘോഷം മുഴക്കിയും താരങ്ങളും ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനം അറിയിച്ചു.

ഐശ്വര്യ റായ്, അമിതാഭ് ബച്ചൻ തുടങ്ങിയവർ കുടുംബസമേതം കരഘോഷം മുഴക്കി. ജാൻവി കപൂർ, നീരജ് മാധവ്, നയൻതാര, വിനു മോഹൻ തുടങ്ങി ഒട്ടേറെ താരങ്ങൾ പിന്തുണയറിയിച്ചൂ.

ഐശ്വര്യ റായ് കുടുംബ സമേതമാണ് കരഘോഷം മുഴക്കിയത്. ജാൻവി കപൂർ സുഹൃത്തുക്കൾക്കൊപ്പവും പിന്തുണ അറിയിച്ചു. നയൻതാര വരനും സംവിധായകനുമായ വിഘ്‌നേശ് ശിവന് ഒപ്പമാണ് ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനം അറിയിച്ചത്.

നീരജ് മാധവും വിനു മോഹനും കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുത്തു. ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനമറിയിച്ച് സാധാരണക്കാരും വൈകിട്ട് അഞ്ചുമണിക്ക് കരഘോഷം മുഴക്കിയിരുന്നു.

അതേസമയം കേരളത്തിൽ കൊവിഡ്-19 ബാധിതരുടെ എന്നതിൽ കാര്യമായ വർധനവാണ് സംഭവിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 15 പേർക്കാണ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ കൊവിഡ്-19 ബാധിതരുടെ എണ്ണം 67 ആയി.