‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന് പിന്നിൽ ഒരു ഉദ്ദേശമുണ്ട്’- പ്രിയദർശൻ

March 10, 2020

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. മാർച്ച് 29നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. എന്നാൽ നിലവിൽ കേരളത്തിൽ കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ മിക്ക ചിത്രങ്ങളും റിലീസ് നീട്ടി. മരക്കാറും റിലീസ് നീട്ടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ഇങ്ങനൊരു ചിത്രം ചെയ്തതിൽ മറ്റൊരു ഉദ്ദേശം കൂടിയുണ്ടെന്ന് പറയുകയാണ് സംവിധായകൻ പ്രിയദർശൻ.മലയാള സിനിമയ്ക്ക് ദേശീയ തലത്തിൽ ഒരു മാറ്റമുണ്ടാക്കിയെടുക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് പ്രിയദർശൻ പറയുന്നു. ‘ബാഹുബലി തെലുങ്ക് സിനിമക്ക് ഉണ്ടാക്കിക്കൊടുത്ത ഒരു മാര്‍ക്കറ്റുണ്ട്. ബാഹുബലി ഭാവനാസൃഷ്ടിയായിരുന്നു. അതില്‍ റിയലിസം അധികം വിട്ടുപോകാതെ എടുക്കാനാണ് ശ്രമിച്ചത്’.

മലയാളത്തിന് പുറമെ അഞ്ചു ഭാഷകളിലായി റിലീസിന് തയ്യാറെടുക്കുകയാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. പ്രേക്ഷകർ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയിൽ മോഹൻലാലിന് പുറമെ ഒട്ടേറെ സൂപ്പർതാരങ്ങൾ അണിനിരക്കുന്നുണ്ട്. 

മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അതും ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായി മോഹൻലാൽ എത്തുന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

Read More:കൊവിഡ് 19- സംസ്ഥാനത്ത് ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ മാറ്റിവെച്ചു

തമിഴ് നടൻ പ്രഭു, സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.