‘ഇവരല്ലേ ഭൂമിയിലെ മാലാഖമാർ’; കൊറോണക്കാലത്ത് നഴ്‌സുമാർക്കും ആരോഗ്യപ്രവർത്തകർക്കും ആദരമൊരുക്കി ഒരു ഫോട്ടോഗ്രാഫർ

ലോകം ഇന്ന് ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. ലോകത്തിന്റ എല്ലാ ഭാഗങ്ങളിലും കൊറോണ വൈറസ് വ്യാപിച്ചുകഴിഞ്ഞു. ഇതിനിടയിൽ ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ഊണും ഉറക്കവുമില്ലാതെ കഷ്‌ടപ്പെടുകയാണ് നഴ്‌സുമാരും ആരോഗ്യപ്രവർത്തകരും. ഇപ്പോഴിതാ ഭൂമിയിലെ മാലാഖമാർക്ക് തന്റെ ചിത്രങ്ങളിലൂടെ ആദരമർപ്പിക്കുകയാണ് ഒരു ഫോട്ടോഗ്രാഫർ.

ദേവിരൂപത്തിലേക്ക് നഴ്‌സുമാരെ പ്രതിഷ്‌ഠിച്ചുകൊണ്ടുള്ള ഒരു ചിത്രമാണ് ഗോകുൽ ദാസ് എന്ന ഫോട്ടോഗ്രാഫർ പങ്കുവെച്ചിരിക്കുന്നത്. നിപ്പാ കാലത്തും കൊറോണക്കാലത്തുമൊക്കെ സ്വന്തം ജീവന് പോലും വിലകൽപ്പിക്കാതെ സേവനം ചെയ്തവർക്കുള്ള ആദരമാണ് ഈ ചിത്രമെന്നും ഗോകുൽ ദാസ് പറയുന്നു.

മോഡലും ഡാൻസറുമായ മാളവികാ മോഹനനാണ് ചിത്രത്തിൽ ഉള്ളത്. ശിവജിത്താണ് ദേവിരൂപത്തിലുള്ള നഴ്‌സിനെ ഒരുക്കിയിരിക്കുന്നത്. എന്തായാലും മികച്ച പിന്തുണയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിനും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും ലഭിക്കുന്നത്.